-->
മലപ്പുറം: ഇന്ത്യയിലെ നിര്‍ധനരായ സാധാരണക്കാരുടെ ഏക ആശ്രയമായ മഹാത്മാ തൊഴിലുറപ്പ് പദ്ധതിയെ തകിടം മറിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ആര്‍.ജെ.ഡി. സംസ്‌ഥാന ജനറല്‍ സെക്രട്ടറി സബാഹ് പുല്‍പ്പറ്റ ആവശ്യപ്പെട്ടു.
ജനത കണ്‍സ്‌ട്രക്ഷന്‍ ആ്‌ന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (എച്ച്.എം.എസ്) ജില്ലാ കമ്മറ്റി മലപ്പുറം ഹെഡ് പോസ്‌റ്റ് ഓഫീസ് പരിസരത്ത് നടത്തിയ ധര്‍ണ്ണ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം.കെ. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
സൈയ്‌ദ പാണക്കാടന്‍, ടി.കെ. മുരളിധരന്‍, ബാലകൃഷ്‌ണന്‍ മൊടുവിങ്കല്‍, എന്‍.പി. മോഹന്‍ രാജ്, വിജയന്‍ കൊട്ടാരത്തില്‍, കെ. കേശവന്‍ നമ്പീശന്‍ പ്രസംഗിച്ചു. പി.വി. സത്യനാരായണന്‍, എം. രാജന്‍, കെ. രാമകൃഷ്‌ണന്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കി.