-->
പെരിന്തല്‍മണ്ണ: സമൂഹം ഇന്ന് നേരിടുന്ന മയക്കുമരുന്ന് പോലുള്ള വിപത്തുകളില്‍ നിന്നും കുട്ടികളെ നേരായ വഴിയിലേക്ക് നയിക്കുന്നതില്‍ നമ്മുടെ കുടുംബങ്ങള്‍ മാതൃക ആവേണ്ടതുണ്ടെന്നും ഇതില്‍ അമ്മമാര്‍ക്ക് വലിയ പങ്കാണുള്ളതെന്നും ഇതിനുവേണ്ടി വിദ്യാലയങ്ങളില്‍ മാതൃഭാരതി പ്രവര്‍ത്തനം ശക്‌തിപ്പെടുത്തണമെന്നും മാതൃഭാരതി സംസ്‌ഥാന അധ്യക്ഷ സൗമ്യ സുരേഷ് പറഞ്ഞു.
ശ്രീ വളളുവനാട് വിദ്യാഭവനില്‍ മാതൃജ്വാല എന്ന പേരില്‍ ഭാരതീയ വിദ്യാനികേതന്‍ മലപ്പുറം ജില്ല മാതൃഭാരതി ജില്ലാ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. മാതൃഭാരതി ജില്ലാ അധ്യക്ഷ ലിഷ ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.പരിപാടിയുടെ ഉദ്‌ഘാടനം വ്യവസായ സംരഭക ഗീതമുരളീധരന്‍ നിര്‍വ്വഹിച്ചു.
രാവിലെ നടന്ന സമൂഹ അഗ്നിഹോത്രത്തില്‍ ജില്ലയിലെ 43 വിദ്യാലയങ്ങളില്‍ നിന്നായി 344 അമ്മമാര്‍ പങ്കെടുത്തു. 43 യജ്‌ഞകുണ്‌ീങ്ങളില്‍ വൈദിക മന്ത്രങ്ങളോടെ അമ്മമാര്‍ അഗ്നിഹോത്രം അനുഷ്‌ഠിച്ചു. ഉച്ചക്ക് ശേഷം മൂന്നിന് നടന്ന മെഗാ തിരുവാതിരയില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.