-->
തളിപ്പറമ്പ്: ഹാപ്പിനെസ് ഫെസ്‌റ്റിവല്ലിന്റെയും ഐഎഫ്‌എഫ്‌കെ റീജണല്‍ ഫിലിം ഫെസ്‌റ്റിവലിന്റെയും സംഘാടക സമിതിയോഗം എം.വി ഗോവിന്ദന്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു. ജനങ്ങളെയൊന്നാകെ ആകര്‍ഷിക്കുന്ന രീതിയിലുള്ള സാംസ്‌കാരിക മുന്നേറ്റം തളിപ്പറമ്പിലുണ്ടാക്കാന്‍ കഴിയണമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. വിനോദ സഞ്ചാരമേഖലയിലും സാംസ്‌കാരിക രംഗത്തും നിരവധി മുന്നേറ്റങ്ങള്‍ ചുരുങ്ങിയ കാലയളവില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്.
മൂന്നാംവര്‍ഷവും ചലച്ചിത്രമേള സംഘടിപ്പിക്കാന്‍ കഴിഞ്ഞത് ഇത്തരത്തിലുള്ള സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ മുന്നേറ്റത്തിന് കരുത്ത് പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ധര്‍മശാല എന്‍ജിനീയറിങ് കോളേജ് മൈതാനത്തും ആന്തൂര്‍ നഗരസഭാ സ്‌റ്റേഡിയത്തിലുമായി 13 മുതല്‍ 19വരെയാണ് സംസ്‌ഥാനതല തദ്ദേശ ദിനാഘോഷവും ഹാപ്പിനസ് ഫെസ്‌റ്റിവലും അരങ്ങേറുന്നത്. 21,22,23 തീയതികളിലാണ് ഐഎഫ്‌എഫ്‌കെ റീജണല്‍ ഫിലിം ഫെസ്‌റ്റിവല്‍ തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച മികച്ച സിനിമകളുടെ പ്രദര്‍ശനമാണ് റീജണല്‍ ഫിലിം ഫെസ്‌റ്റിവലിലുമുണ്ടാകുക.
തളിപ്പറമ്പിലെ ക്ലാസിക്, ക്രൗണ്‍, ആലിങ്കീല്‍ പാരഡൈസ് എന്നിവിടങ്ങളിലാണ് സിനിമകളുടെ പ്രദര്‍ശനമുണ്ടാവുക. ധര്‍മശാല എന്‍ജിനീയറിങ് കോളേജ് മൈതാനത്തും ആന്തൂര്‍ നഗരസഭാ സ്‌റ്റേഡിയത്തിലുമായി 13 മുതല്‍ 19വരെ കലാപരിപാടികള്‍, അമ്യൂസ്‌മെന്റ്, മെഗാഷോകള്‍, വികസന എക്‌സിബിഷന്‍, വിപണന സ്‌റ്റാളുകള്‍, സെമിനാറുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുള്ളതാണ് ഹാപ്പിനസ് ഫെസ്‌റ്റിവല്‍. സംഘാടക സമിതി യോഗത്തില്‍ നടന്‍ സന്തോഷ് കീഴാറ്റൂര്‍ അധ്യക്ഷനായി.
ചലചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, സംവിധായകരായ പ്രദീപന്‍ ചൊക്ലി, ജിത്തു കോളയാട് തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ പി കെ സുബൈര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ സി സി വിനോദ് കുമാര്‍, എസ് പി രമേശന്‍, വിസ്‌മയ പാര്‍ക്ക് വൈസ് ചെയര്‍മാന്‍ കെ സന്തോഷ്, മുല്ലക്കൊടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ സി ഹരികൃഷ്‌ണന്‍, തളിപ്പറമ്പ് സഹകരണ ആശുപത്രി പ്രസിഡന്റ് ടി ബാലകൃഷ്‌ണന്‍, പ്ര?ഫ ഇ കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. സംവിധായകന്‍ ഷെറി ഗോവിന്ദ് സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍ എം.വി ഗോവിന്ദന്‍ (ചെയര്‍മാന്‍), അജോയ് ചന്ദ്രന്‍ (ജനറല്‍ കണര്‍ വീനര്‍).