Wednesday, March 11, 2026 Last Updated 59 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 04.50 AM

വിദ്യാഭ്യാസ രംഗത്തിന്‌ പുത്തനുണര്‍വ്‌; ഭാഷാമൃതം സംസ്‌ഥാനത്തിന്‌ മാതൃക: ഡി.ഐ.ജി യതീഷ്‌ ചന്ദ്ര

uploads/news/2026/02/823363/1.jpg

ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന ഭാഷാമൃതം പദ്ധതി വിദ്യാഭ്യാസ രംഗത്ത്‌ പുത്തന്‍ ഉണര്‍വ്വേകുമെന്ന്‌ ഉത്തര മേഖല ഡി.ഐ.ജി യതീഷ്‌ ചന്ദ്ര ഐ.പി.എസ്‌.പറഞ്ഞു. എം.എല്‍.എ അഡ്വ. സജീവ്‌ ജോസഫിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാദര്‍ശന്റെ ഭാഗമായി സംഘടിപ്പിച്ച ഭാഷാമൃതം മെഗാ ഫൈനല്‍ ശ്രീകണ്‌ഠപുരം കമ്മ്യൂണിറ്റി ഹാളില്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌ഥാന തലത്തില്‍ തന്നെ ഈ പദ്ധതി വിദ്യാഭ്യാസ രംഗത്തിന്‌ ഒരു മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ അഡ്വ. സജീവ്‌ ജോസഫ്‌ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സിനിമാതാരം സ്‌മിനു സിജോ മുഖ്യാതിഥിയായിരുന്നു.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ ഡി. ഷൈനി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ അധ്യക്ഷന്‍ അഡ്വ. ഇ.വി രാമകൃഷ്‌ണന്‍, ഡോ. കെ.പി ഗോപിനാഥന്‍, കെ.പി സുനില്‍കുമാര്‍, ഡോ. ആര്‍.കെ ബിജു, ടി.എം രാജേന്ദ്രന്‍, എം. ഗീത, ഡോ. കെ.വി ഫിലോമിന എന്നിവര്‍ സംസാരിച്ചു.വിജയികള്‍: വാശിയേറിയ മെഗാ ഫൈനലില്‍ യു.പി വിഭാഗത്തില്‍ വയത്തൂര്‍ യു.പി സ്‌കൂള്‍ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി. ഫാത്തിമ മാതാ യു.പി.എസ്‌ കുടിയാന്മല രണ്ടാം സ്‌ഥാനവും, മടമ്പം മേരിലാന്റ്‌ യു.പി സ്‌കൂള്‍ മൂന്നാം സ്‌ഥാനവും നേടി. എല്‍.പി വിഭാഗത്തില്‍ ജി.യു.പി.എസ്‌ പരപ്പ ഒന്നാം സ്‌ഥാനത്തെത്തി. ജി.യു.പി.എസ്‌ വയക്കര രണ്ടാം സ്‌ഥാനവും, സെന്റ്‌ മേരീസ്‌ യു.പി പൈസക്കരി മൂന്നാം സ്‌ഥാനവും നേടി. വിജയികളായ വിദ്യാലയങ്ങള്‍ക്ക്‌ യഥാക്രമം രണ്ട്‌ ലക്ഷം (ഒന്നാം സ്‌ഥാനം), ഒരു ലക്ഷം (രണ്ടാം സ്‌ഥാനം), 50,000 രൂപ (മൂന്നാം സ്‌ഥാനം) എന്നിങ്ങനെ അവാര്‍ഡുകള്‍ ലഭിക്കും. കൂടാതെ പഞ്ചായത്ത്‌ തലത്തില്‍ ഒന്നാമതെത്തിയ വിദ്യാലയങ്ങള്‍ക്ക്‌ ലാപ്‌ടോപ്പും സമ്മാനമായി നല്‍കും. െ്രെപമറി വിദ്യാര്‍ഥികളുടെ ഭാഷാ നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കഴിഞ്ഞ നാല്‌ വര്‍ഷമായി മണ്ഡലത്തില്‍ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നു. 96 വിദ്യാലയങ്ങളില്‍ നിന്നായി 6000ത്തോളം വിദ്യാര്‍ഥികളില്‍ നിന്ന്‌ വിവിധ ഘട്ടങ്ങളിലെ മൂല്യനിര്‍ണയത്തിന്‌ ശേഷമാണ്‌ മെഗാ ഫൈനലില്‍ ജേതാക്കളെ കണ്ടെത്തിയത്‌.
ജോസ്‌ ചാണ്ടിക്കൊല്ലി
ശ്രീകണ്‌ഠപുരം

Ads by Google
Advertisement
Sunday 01 Feb 2026 04.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW