-->
മുക്കം: മലയോര മേഖലക്ക് അഭിമാനമായി ദേശീയ ഫയര്‍ സര്‍വീസ് സ്‌പോര്‍ട്‌സ് മീറ്റില്‍ ഹാട്രിക്ക് മെഡല്‍ നേട്ടവുമായി മുക്കം ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ എം.എ ഗഫൂര്‍ മത്സരത്തിനായി സൗദി അറേബ്യയിലേക്ക് വീമാനം കയറുന്നു.
രാജസ്‌ഥാനിലെ ഉദയ്‌പൂരില്‍ വെച്ച് നടന്ന ദേശീയ ഫയര്‍ സര്‍വീസ് മീറ്റില്‍ 400 മീറ്ററില്‍ സ്വര്‍ണവും 100 മീറ്ററിലും 200 മീറ്ററിലും വെങ്കല മെഡലുകളും നേടി ഹാട്രിക്ക് തീര്‍ത്ത കരുത്തുമായി സൗദി അറേബ്യയിലെ അല്‍ഖോബാറില്‍ ഈ വര്‍ഷം നവംബര്‍ അഞ്ച് മുതല്‍ പതിമൂന്ന് വരെ നടക്കുന്ന ലോക ഫയര്‍ സര്‍വീസില്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ യോഗ്യത നേടി മത്സരിക്കാനൊരുങ്ങുന്നത്. 2024ല്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ വെച്ച് നടന്ന ദേശീയ ഫയര്‍ സര്‍വീസ് മീറ്റില്‍ റിലേയില്‍ സ്വര്‍ണമടക്കം മൂന്ന് മെഡലുകള്‍ വാരിക്കൂട്ടിയിരുന്നു. അതേ വര്‍ഷം സംസ്‌ഥാന മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ 400 മീറ്ററില്‍ സ്വര്‍ണവും റിലേയില്‍ വെള്ളിയും നേടിയിരുന്നു.
2018ല്‍ നാഗ്‌പൂരിലും 2020ല്‍ ലഖ്‌നൗവിലും വെച്ച് നടന്ന ദേശീയ ഫയര്‍ സര്‍വീസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ ചാമ്പ്യന്മാരായ കേരള ടീമിനെ നയിച്ചത് ഗഫൂറായിരുന്നു. ഔദാ്യേഗിക ഡ്യൂട്ടിയിലെ മികവ് കായിക മേഖലയിലും തുടരാനായതിന്റെ സന്തോഷത്തിലാണ് ഗഫൂര്‍. 2019ല്‍ മികച്ച സ്‌റ്റേഷന്‍ ഓഫീസര്‍ക്കുള്ള അഗ്നിരക്ഷാസേന ഡയറക്‌ടര്‍ ജനറലിന്റെ ബാഡ്‌ജ് ഓഫ് ഓണര്‍ പുരസ്‌കാരത്തിനര്‍ഹനായിട്ടുണ്ട്. ചൂരല്‍മല, കവളപ്പാറയടക്കം നിരവധി ദുരന്തമേഖലകളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എം.എ ഗഫൂറിന് നിരവധി ഗുഡ് സര്‍വീസ് എന്‍ട്രികളും ലഭിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതോടെ ലോക ഫയര്‍ സര്‍വീസ് ഗെയിംസില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ് ട്രാക്കിനിറങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് എം.എ ഗഫൂര്‍. മലപ്പുറം ജില്ലയിലെ കീഴുപറമ്പ് കുനിയില്‍ സ്വദേശിയാണ്.