Wednesday, March 11, 2026 Last Updated 47 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 04.50 AM

പി.എം.വിശ്വകര്‍മ്മ പദ്ധതി: പ്രദര്‍ശനവിപണന മേളക്ക്‌ തുടക്കമായി

uploads/news/2026/02/823361/3.jpg

കോഴിക്കോട്‌: കരവിരുതില്‍ തയ്യാറാക്കിയ ഉത്‌പന്നങ്ങളുമായി പി.എം.വിശ്വകര്‍മ്മ പദ്ധതിയുടെ പ്രദര്‍ശനവിപണന മേളക്ക്‌ തുടക്കം. ഭാരത സര്‍ക്കാര്‍ എം.എസ്‌.എം.ഇ മന്ത്രാലയം നടപ്പിലാക്കി വരുന്ന പ്രധാനമന്ത്രി വിശ്വകര്‍മ്മ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സൂക്ഷ്‌മ, ചെറുകിട, ഇടത്തര സംരംഭക മന്ത്രാലയത്തിന്റെ സംസ്‌ഥാനതല ഓഫീസായ എം.എസ്‌.എം.ഇ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ ഫെസിലിറ്റേഷന്‍ ഓഫീസ്‌, തൃശൂര്‍ നേതൃത്വത്തിലാണ്‌ കരകൗശല വിദഗ്‌ദരുടെ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവിപണന മേള ബീച്ച്‌ റോഡിലുള്ള ആസ്‌പിന്‍ കോര്‍ട്ടിയാര്‍ഡില്‍ തുടങ്ങിയത്‌.
60 സ്‌റ്റാളുകളിലായി കരകൗശല വിദഗ്‌ദരുടെ മികച്ച ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും നേരിട്ട്‌ വാങ്ങാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്‌. മരം, തുണി, മണ്ണ്‌, ഇരുമ്പ്‌ തുടങ്ങിയ തീര്‍ത്ത ഉത്‌പന്നങ്ങളാണ്‌ പ്രദര്‍ശനത്തിലുള്ളത്‌. പ്രദര്‍ശനം കോര്‍പ്പറേഷന്‍ സ്‌റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. എം.എസ്‌.എം.ഇ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ ഫെസിലിറ്റേഷന്‍ അസി.ഡയറക്‌റ്റര്‍ യു.സി. ലിജിത മോള്‍ അധ്യക്ഷതവഹിച്ചു.
ഇസാഖ്‌ കളത്തിങ്ങല്‍, സി.വി.മാത്യു, എസ്‌.ജ്യോതി, എം.എ.സഫൂറ, അരുണ മാര്‍ക്കോസ്‌, നിധിന്‍, യോഗേഷ്‌ കേശവന്‍ എന്നിവര്‍ സംസാരിച്ചു.
രാവിലെ 11 മണി മുതല്‍ രാത്രി 09 മണി വരെ പ്രവേശനം സൗജന്യമായിരിക്കും. മേളയോടനുബന്ധിച്ച്‌ സംരംഭകത്വ വികസനവുമായി ബന്ധപ്പെട്ട സൗജന്യ ആരോഗ്യ സെമിനാറുകള്‍, വിവിധ പരിശോധനകള്‍, കളിമണ്‍ ആഭരണ നിര്‍മ്മാണ പരിശീലനം എന്നിവയും നടക്കും. ഇന്ന്‌ പ്രദര്‍ശനം സമാപിക്കും.

Ads by Google
Advertisement
Sunday 01 Feb 2026 04.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW