Wednesday, March 11, 2026 Last Updated 20 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 04.50 AM

മുക്കത്ത്‌ ഗതാഗത പ്രതിസന്ധികള്‍ക്ക്‌ ശാശ്വത പരിഹാരം; കൊടിയത്തൂരില്‍ ഓരോ വീട്ടിലും ശുദ്ധജലം

uploads/news/2026/02/823360/2.jpg

മുക്കം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ അധ്യക്ഷരുടെ അഞ്ച്‌ വര്‍ഷത്തെ വികസന കാഴ്‌ചപ്പാടുകള്‍ അവതരിപ്പിച്ച്‌ മുക്കം പ്രസ്‌ ക്ലബ്‌ നേതൃത്വത്തില്‍ മീറ്റ്‌ ദ പ്രസ്‌ സംഘടിപ്പിച്ചു.
മുക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.പി ചാന്ദ്‌നി, കാരശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. അബ്‌ദുല്‍ അക്‌ബര്‍, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. കവിത എന്നിവര്‍ പങ്കെടുത്തു. ദിവസേന നൂറ്‌ കണക്കിന്‌ യാത്രക്കാരെത്തുന്ന മുക്കം നഗരസഭയിലെ ടൗണ്‍, അഗസ്‌ത്യന്‍ മുഴി, മണാശേരി അങ്ങാടികളിലെ ഗതാഗതക്കുരുക്ക്‌ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന്‌ ചെയര്‍പേഴ്‌സണ്‍ കെ.പി ചാന്ദ്‌നി പറഞ്ഞു. മുക്കം സൗന്ദര്യവല്‍ക്കരണ പ്രവൃത്തി എത്രയും പെട്ടന്ന്‌ പൂര്‍ത്തിയാക്കും. അമൃത്‌ 2 പദ്ധതി വഴി വീടുകളില്‍ കുടിവെള്ളമെത്തിക്കാന്‍ നടപടി സ്വീകരിക്കും. ഇ.എം.എസ്‌ ഹാള്‍ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കും. അഭ്യസ്‌ഥവിദ്യരായ യുവതി യുവാക്കള്‍ക്ക്‌ ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ജോബ്‌ സെന്റര്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കും. നഗരസഭക്ക്‌ പുതിയ കെട്ടിടം, സി.എച്ച്‌.സി കെട്ടിടം എന്നിവ യാഥാര്‍ഥ്യമാക്കും, കാര്‍ഷിക മേഖലക്ക്‌ ആശ്വാസം നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കും, വനിതകള്‍ക്കായി ഷീ ഓട്ടോ സ്വയംതൊഴില്‍ സംരഭം, വനിത ഹോട്ടല്‍ എന്നിവ നടപ്പാക്കും, കാട്ടുപന്നി ശല്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കും, നീന്തി വാ മക്കളേ, ആര്‍ച്ച കരാട്ടേ പദ്ധതി എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം കരിയര്‍ ഗൈഡന്‍സ്‌, മാലിന്യ നിര്‍മാര്‍ജന പദ്ധതികളും നടപ്പാക്കുമെന്നും ചാന്ദ്‌നി പറഞ്ഞു. മലയോര മേഖലയില്‍ കര്‍ഷകര്‍ക്ക്‌ ഏറെ ദുരിതമായി മാറിയ കാട്ടുപന്നി ശല്യത്തിനെതിരെ സമീപത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുമായി യോജിച്ച്‌ കര്‍മ്മ പദ്ധതി തയ്ാറയാക്കുമെന്ന്‌ കാരശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. അബ്‌ദുല്‍ അക്‌ബര്‍ പറഞ്ഞു.
തിരശ്‌ ഭൂമി കൃഷിയോഗ്യമാക്കുന്നതിനൊപ്പം നൂതന വിളകള്‍ കര്‍ഷകര്‍ക്ക്‌ പരിചയപ്പെടുത്തും. വിവിധ സ്‌ഥാപനങ്ങളുടെ സി.എസ്‌.ആര്‍ ഫണ്ട്‌ പൂര്‍ണമായും പഞ്ചായത്തിന്‌ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. വയോജനങ്ങള്‍ക്ക്‌ പകല്‍ വീട്‌, മാലിന്യ സംസ്‌കരണത്തിന്‌ വ്യാപാരികളുടെ സഹകരണത്തോടെ പദ്ധതി, പ്രധാന അങ്ങാടികളില്‍ ബിന്നുകള്‍ എന്നിവക്കൊപ്പം മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക്‌ എം.സി.എഫ്‌ കൂടുതല്‍ കാര്യക്ഷമമാക്കും വിദ്യാഭ്യാസ മേഖലയില്‍ ഇം?ീഷ്‌, കണക്ക്‌ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കായി സ്‌പെഷ്യല്‍ ക്യാമ്പ്‌ ഒരുക്കും. കായിക മേഖലയുടെ കുതിപ്പിനായി ഫുട്‌ബോള്‍ അക്കാദമി സ്‌ഥാപിക്കും. തെരുവ്‌ വിളക്കുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്‌ജമാക്കും. ഓപ്പണ്‍ ജിം, പുതിയ സ്‌റ്റാര്‍ട്ടപ്പുകള്‍, ഐ.ടി മേഖലയില്‍ പൊതുജനങ്ങള്‍ക്ക്‌പുതിയ സാധ്യതകള്‍ കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പാക്കുന്നതിനൊപ്പം ജല്‍ ജീവന്‍ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിനും പദ്ധതി നടപ്പാക്കുമെന്നും ജി. അബ്‌ദുല്‍ അക്‌ബര്‍ പറഞ്ഞു. ജലജന്യരോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ എല്ലാ വീടുകളിലും ശുദ്ധമായ ജല ലഭ്യത ഉറപ്പു വരുത്താന്‍ നടപടി സ്വീകരിക്കുമെന്ന്‌ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. കവിത പറഞ്ഞു. തെരുവ്‌ വിളക്കുകള്‍ പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമാക്കും. ജലക്ഷാമം പരിഹരിക്കാന്‍ നടപടി. മത്സര പരീക്ഷകള്‍ക്ക്‌ തയ്യാറെടുക്കുന്നവര്‍ക്ക്‌ കോച്ചിങ്‌ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനൊപ്പം ഉന്നത വിജയികളെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കും. പന്നിക്കോട്‌ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്റര്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കാനായി മള്‍ട്ടി സ്‌പെഷ്യാലിറ്റി സെന്ററാക്കി മാറ്റും. മാത്രമല്ല ഇവിടെയെത്തുന്ന രക്ഷിതാക്കള്‍ക്ക്‌ സ്വയം തൊഴില്‍ പദ്ധതിയും ആവിഷ്‌ക്കരിക്കും. കാര്‍ഷികരംഗത്തും, ടൂറിസം മേഖലക്ക്‌ മികച്ച പരിഗണന നല്‍കും. വയോജന പാര്‍ക്ക്‌, നീന്തല്‍ പരിശീലന കുളം, സാംസ്‌കാരിക കൂട്ടായ്‌മക്ക്‌ സ്വന്തം ഓഡിറ്റോറിയം എന്നിവ നടപ്പാക്കും.
ഉസ്സന്‍ സ്‌മൃതി കേന്ദ്രത്തെ സൗജന്യ കലാ പരിശീലന കേന്ദ്രമായി മാറ്റും, സ്‌ത്രീകള്‍ക്ക്‌ െ്രെഡവിങ്‌ പരിശീലനം നല്‍കുന്നതിന്‌ പദ്ധതി നടപ്പാക്കും. എം.സി.എഫ്‌ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുകയും, പാലിയേറ്റീവ്‌ കെയര്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്യും. ഇവിടെ മരുന്നുകള്‍ സൗജന്യമായി നല്‍കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും. ഇതോടൊപ്പം ചെറുകിട വ്യവസായ യൂനിറ്റുകള്‍, എ.ബി.സി സെന്റര്‍, കാട്ടുപന്നി ശല്യത്തിനെതിരെ നടപടി എന്നിവയും നടപ്പാക്കുമെന്ന്‌ ടി. കവിത പറഞ്ഞു. യോഗത്തില്‍ പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ സി. ഫസല്‍ ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ്‌ കക്കാട്‌ സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ റഫീഖ്‌ തോട്ടുമുക്കം നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Sunday 01 Feb 2026 04.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW