Wednesday, March 18, 2026 Last Updated 6 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 05.11 AM

ഡോ. മൂപ്പന്‍സ്‌ മെഡിക്കല്‍ കോളജില്‍ നിന്ന്‌ കോഴിക്കോട്ടേക്ക്‌ ബസ്‌ അനുവദിച്ച്‌ കെ.എസ്‌.ആര്‍.ടി.സി

uploads/news/2026/01/823259/4.jpg

മേപ്പാടി: മേപ്പാടി ഡോ. മൂപ്പന്‍സ്‌ മെഡിക്കല്‍ കോളജില്‍ നിന്നുംകോഴിക്കോട്ടേയ്‌ക്കും തിരിച്ചും കെ.എസ്‌.ആര്‍.ടി.സി. ആരംഭിച്ച പുതിയ ബസ്സിന്‌ മെഡിക്കല്‍ കോളജ്‌ അധികൃതരും യാത്രക്കാരും ചേര്‍ന്ന്‌ സ്വീകരണം നല്‍കി.
ചടങ്ങില്‍ പ്രസ്‌തുത സര്‍വ്വീസ്‌ യാഥാര്‍ത്ഥ്യമാക്കാന്‍ മുന്‍കൈ എടുത്ത കെ.എസ്‌.ആര്‍.ടി.സി ജീവനക്കാരെ ഡോ. മൂപ്പന്‍സ്‌ മെഡിക്കല്‍ കോളജ്‌ എക്‌സിക്യൂട്ടീവ്‌ ട്രസ്‌റ്റി യു. ബഷീര്‍ പൊന്നാട അണിയിച്ച്‌ ആദരിച്ചു. ജനറല്‍ അഡ്‌മിനിസ്‌ട്രേഷന്‍ മേധാവി സൂപ്പി കല്ലങ്കോടന്‍, ഡോ. എ.പി. കാമത്‌, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. ഷാനവാസ്‌ പള്ളിയാല്‍, കെ.എസ്‌.ആര്‍.ടി.സി ജീവനക്കാരായ ഇന്‍സ്‌പെക്‌ടര്‍ കൃഷ്‌ണന്‍, എ.പി. അനില്‍കുമാര്‍, കെ.ടി. സലീം, അഷറഫ്‌ ചടങ്ങില്‍ പങ്കെടുത്തു.
ഈ ബസ്‌ സര്‍വ്വീസ്‌ ഉച്ചയ്‌ക്ക് 1:40-ന്‌ കല്‍പ്പറ്റയില്‍ നിന്നും പുറപ്പെട്ട്‌ 2:20-ന്‌ മെഡിക്കല്‍ കോളജില്‍ എത്തിച്ചേരും. തുടര്‍ന്ന്‌ 3:10-ന്‌ അവിടെ നിന്നും തിരിച്ച്‌ വൈകുന്നേരം 6:05-ന്‌ കോഴിക്കോട്‌ എത്തും. മടക്കയാത്ര വൈകുന്നേരം 6:50-ന്‌ കോഴിക്കോട്‌ നിന്നും പുറപ്പെട്ട്‌ രാത്രി 9:10-ന്‌ കല്‍പ്പറ്റയിലും തുടര്‍ന്ന്‌ 9:50 ഓടെ മെഡിക്കല്‍ കോളജില്‍ സര്‍വ്വീസ്‌ അവസാനിപ്പിക്കും.
അടുത്ത ദിവസം രാവിലെ 5:30 ന്‌ മെഡിക്കല്‍ കോളജില്‍ നിന്നും പുറപ്പെടുന്ന ബസ്‌ കല്‍പ്പറ്റ വഴി 8:15ന്‌ കോഴിക്കോട്‌ എത്തുന്ന രീതിയിലാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ശേഷം 8:35-ന്‌ അവിടെ നിന്നും തിരിച്ച്‌ രാവിലെ 10:50-ഓടെ കല്‍പ്പറ്റയില്‍ സര്‍വീസ്‌ പൂര്‍ത്തിയാക്കും.
കോഴിക്കോട്‌ ഭാഗങ്ങളില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക്‌ എത്തുന്ന രോഗികള്‍ക്കും ജീവനക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രയാസമുണ്ടാക്കിയിരുന്ന യാത്രാപ്രശ്‌നങ്ങള്‍ക്ക്‌ ഇതോടെ പരിഹാരമാകും.

Ads by Google
Advertisement
Saturday 31 Jan 2026 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW