Wednesday, March 18, 2026 Last Updated 6 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 05.11 AM

വാര്‍ഷിക പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച്‌ മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത്‌

uploads/news/2026/01/823258/3.jpg

മുള്ളന്‍കൊല്ലി: പതിനാലാം പഞ്ചവത്സരപദ്ധതിയുടെ അവസാന വര്‍ഷത്തേക്കുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട്‌ മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ വര്‍ക്കിംഗ്‌ ഗ്രൂപ്പുകളുടെ യോഗങ്ങള്‍ ചേര്‍ന്ന്‌ മുന്‍ഗണ നല്‍കേണ്ട വിഷയമേഖലകള്‍ തീരുമാനിച്ച്‌ കരട്‌ പദ്ധതി നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി.
ഈ നിര്‍ദ്ദേശങ്ങള്‍ അടുത്ത ദിവസങ്ങളിലായി വിളിച്ച്‌ ചേര്‍ക്കുന്ന ഗ്രാമ സഭകളില്‍ ആവതരിപ്പിക്കും. ഗ്രാമ പഞ്ചായത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും, പഞ്ചായത്തിന്റെ ഘടക സ്‌ഥാപനങ്ങളുടെ സേവനം മെച്ചപ്പെടുത്തുന്നതിനും, ഉല്‍പാദനമേഖലയോടൊപ്പം തന്നെ പശ്‌ചാത്തല സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കുമെന്ന്‌ യോഗം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിസ്സി സാബു പറഞ്ഞു. പതിമൂന്ന്‌ വര്‍ക്കിംഗ്‌ ഗ്രൂപ്പുകളായി തിരിഞ്ഞ്‌ വിവിധ മേഖലകളിലെ പ്രശനങ്ങളും പരിഹാരമാര്‍ണ്മങ്ങളും ചര്‍ച്ച ചെയ്‌ത് കരട്‌ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു.
സംസ്‌ഥാന സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്ന വിഷയങ്ങളോടൊപ്പം പ്രാദേശിക വികസനത്തിന്‌ ഉതകും തരത്തിലുള്ള നിര്‍ദ്ദേശങ്ങളും പദ്ധതിയുടെ ഭാഗമാക്കും. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.സി. തോമസ്‌ സ്വാഗതം പറഞ്ഞു. വൈസ്‌ പ്രസിഡന്റ്‌ ഷിനു കച്ചിറയില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അശ്വിന്‍. ആര്‍.എസ്‌ വിഷയാവതരണം നടത്തി. അക്കൗണ്ടന്റ്‌ അനീഷ്‌ രാജ്‌ നന്ദി പറഞ്ഞു.

Ads by Google
Advertisement
Saturday 31 Jan 2026 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW