Wednesday, March 11, 2026 Last Updated 20 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 05.11 AM

മണ്ണറിഞ്ഞ്‌ മക്കള്‍; കബനിഗിരി സെന്റ്‌ മേരീസ്‌ യു.പി സ്‌കൂളില്‍ വിളവെടുപ്പ്‌ മഹോത്സവം

uploads/news/2026/01/823256/1.jpg

പുല്‍പ്പള്ളി: കൃഷിയെയും പ്രകൃതിയെയും സ്‌നേഹിക്കാന്‍ കുട്ടികളെ പഠിപ്പിച്ചുകൊണ്ട്‌ കബനിഗിരി സെന്റ്‌ മേരീസ്‌ എ.യു.പി സ്‌കൂളില്‍ പച്ചക്കറി വിളവെടുപ്പ്‌ മഹോത്സവം സംഘടിപ്പിച്ചു. അധ്യാപകരുടെയും, വിദ്യാര്‍ത്ഥികളുടെയും, പി.ടി.എയുടെയും സംയുക്‌ത ആഭിമുഖ്യത്തില്‍ നടത്തിയ ഈ സമ്പൂര്‍ണ ജൈവകൃഷിയില്‍ നിന്നും ഈ വര്‍ഷം, നൂറുമേനി വിളവെടുപ്പ്‌ നടത്താന്‍ സാധിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ തയ്ാറയാക്കിയ തോട്ടത്തില്‍ പയര്‍, മുളക്‌, തക്കാളി, ക്യാബേജ്‌, കോളിഫ്‌ലവര്‍, ബീന്‍സ്‌, തുടങ്ങി വിവിധയിനം പച്ചക്കറികളാണ്‌ വിളഞ്ഞത്‌. പാഠപുസ്‌തകത്തിലെ അറിവിനപ്പുറം മണ്ണിനെ തൊട്ടറിഞ്ഞുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുട്ടികളില്‍ കൃഷിയോടുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കുമെന്ന്‌ അധ്യാപകര്‍ അഭിപ്രായപ്പെട്ടു. വിളവെടുത്ത പച്ചക്കറികള്‍ ഉച്ചഭക്ഷണ പദ്ധതിക്കായി ഉപയോഗിക്കാനാണു തീരുമാനം. മുള്ളന്‍കൊല്ലി കൃഷിവകുപ്പ്‌ ഓഫീസര്‍ അനുപമ, അസിസ്‌റ്റന്റ്‌ കൃഷി ഓഫീസര്‍ ജയകൃഷ്‌ണന്‍, സ്‌കൂള്‍ പ്രധാനാധ്യാപിക ജെയ്‌മോള്‍ തോമസ്‌, പി.ടി.എ പ്രസിഡന്റ്‌ അനില്‍. കെ.വി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിളവെടുപ്പ്‌ മഹോത്സവം നടന്നത്‌. കൃഷിയില്‍ സജീവമായി പങ്കെടുത്ത വിദ്യാര്‍ത്ഥികളെയും സഹായിച്ച അധ്യാപകരെയും രക്ഷിതാക്കളെയും ചടങ്ങില്‍ അഭിനന്ദിച്ചു.

Ads by Google
Advertisement
Saturday 31 Jan 2026 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW