Wednesday, March 11, 2026 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 05.11 AM

ബജറ്റ്‌ : ജീവനക്കാരെ വഞ്ചിച്ചെന്ന്‌

പത്തനംതിട്ട : ഇടതുസര്‍ക്കാരിന്റെ അവസാന ബജറ്റ്‌ പ്രഖ്യാപനത്തില്‍ പോലും പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കുമെന്ന തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനം പാലിക്കാതെ ജീവനക്കാരെ വഞ്ചിച്ചുവെന്ന്‌ കേരള എന്‍. ജി ഒ സംഘ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി എസ്‌. രാജേഷ്‌ പറഞ്ഞു. മിനിസിവില്‍ സേ്‌റ്റഷനില്‍ നടത്തിയ പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തടഞ്ഞുവച്ച മുഴുവന്‍ ക്ഷാമബത്ത കുടിശ്ശികയും മുന്‍കാല പ്രാബല്യത്തോടുകൂടി അനുവദിക്കുകയും,മെഡിസെപ്‌ പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതം നല്‍കുന്നത്‌ ഉള്‍പ്പെടെ ബജറ്റ്‌ പ്രഖ്യാപനത്തില്‍ ഉണ്ടാകുമെന്ന്‌ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജീവനക്കാരെ ധനമന്ത്രി നിരാശപ്പെടുത്തിയിരിക്കുകയാണ്‌. ജില്ലാ പ്രസിഡന്റ്‌ എന്‍. ജി. ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ അംഗം എസ്‌. ഗിരീഷ്‌, സെക്രട്ടറി എം. രാജേഷ്‌, ട്രഷറര്‍ പി.ആര്‍. രമേശ്‌, വൈസ്‌ പ്രസിഡന്റ്‌ എന്‍. രതീഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 31 Jan 2026 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW