-->
കോന്നി: ശ്രീനാരായണ ദര്‍ശനം കുട്ടികളെ പഠിപ്പിക്കുന്ന കേന്ദ്രങ്ങളാക്കി ഗുരു മന്ദിരങ്ങളും ഗുരുക്ഷേത്രങ്ങളും മാറണമെന്ന്‌് എസ. എന്‍.ട്രസ്‌റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ പറഞ്ഞു. 3641 നമ്പര്‍ അരുവാപ്പുലം ശാഖയിലെ ഗുരു മന്ദിരത്തിലെ പഞ്ചലോഹ ഗുരുദേവ പ്രതിഷ്‌ഠയോട് അനുബന്ധിച്ച് നടന്ന ഗുരു മന്ദിര സമര്‍പ്പണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രീതി നടേശന്‍. 1996 ല്‍ വെള്ളാപ്പള്ളി നടേശന്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്ക് വരുന്നതിന് ഏറ്റവും കൂടുതല്‍ എതിര്‍ത്തത് താനായിരുന്നു. യോഗം നേതാക്കള്‍ ആയിരുന്ന ആര്‍ ശങ്കറിനും, എം കെ രാഘവനും ഉണ്ടായ മുന്‍കാല അനുഭവങ്ങള്‍ അദ്ദേഹത്തിനും ഉണ്ടാവാം എന്ന് മുന്നില്‍ കണ്ടുകൊണ്ടാണ് എതിര്‍ത്തത്. എന്നാല്‍ സ്വാമി ശാശ്വതികാനന്ദയുടെ സ്‌നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നു. വെള്ളാപ്പള്ളി പില്‍ക്കാലത്ത് പ്രശസ്‌തനായി മാറുമെന്ന് അന്ന് സ്വാമി ശാശ്വതീകാനന്ദ പറഞ്ഞിരുന്നുവെന്നും പ്രീതി നടേശന്‍ പറഞ്ഞു. യോഗത്തില്‍ പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ് കെ പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിലെ താന്ത്രിക ആചാര്യന്‍ സ്വാമി ശിവനാരായണ തീര്‍ഥ, യൂണിയന്‍ സെക്രട്ടറി ഡി. അനില്‍കുമാര്‍, അസിസ്‌റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശന്‍, സുനില്‍ മംഗലത്ത്, ജി.സോമനാഥന്‍, പി.കെ പ്രസന്നകുമാര്‍, കെ.ആര്‍ സലീലനാഥ്, ഷീല രവി, സെക്രട്ടറി സരള പുരുഷോത്തമന്‍, ആര്‍.രതീഷ്, ഡി.ദേവരാജന്‍, അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.