-->
അടൂര്‍: ബൈപാസിലെ കൈയ്യേറ്റങ്ങളും അനധികൃത ഇറക്കുകളും കെ.എസ്.റ്റി.പി ഉദ്യോഗസ്‌ഥര്‍ നീക്കംചെയ്‌തു. റോഡിന്റെ വശങ്ങളിലേക്ക് ഇറക്കിയിട്ട തറ ഓടുകളും ഇളക്കി മാറ്റി. പെട്ടി കടകള്‍, കരിക്കു കടകള്‍, കരിമ്പിന്‍ ജ്യൂസ് കടകള്‍, ഒരിടത്ത് സ്‌ഥിരമായി സ്‌ഥാപിച്ചിരിക്കുന്ന ഉന്തുവണ്ടി കടകള്‍ എന്നിവയും നീക്കം ചെയ്‌തു.ചിലയിടങ്ങളില്‍ കടക്കാരുടെ ഭാഗത്ത് നിന്നും ചെറിയ എതിര്‍പ്പുണ്ടായിരുന്നതോടെ പോലീസ് സാന്നിധ്യത്തിലായിരുന്നു ഒഴിപ്പിക്കല്‍ നടത്തിയത്.
കെ.എസ്.റ്റി.പി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ജി.എസ്. ജ്യോതി ,അസിസ്‌റ്റന്റ് എക്‌സി ക്യൂട്ടീവ് എഞ്ചിനീയര്‍ എം.എ സ് സ്‌മിത, അസി.എഞ്ചിനീയര്‍ എ.ജയ്‌നി എന്നിവരുടെനേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കല്‍ ്. ബൈപ്പാസിന്റെ വശങ്ങളിലെ നടപ്പാതകളില്‍ പെട്ടിക്കടകള്‍ സ്‌ഥാപിച്ച് വിവിധ കച്ചവടങ്ങള്‍ നടന്ന് വരികയായിരുന്നു. ഇതു മൂലം നടപ്പാതയില്‍ നിന്നും ഇറങ്ങി റോഡിന്റെ ടാറിംഗ് ഭാഗത്ത് കൂടി പോകേണ്ട സ്‌ഥിതിയാ യിരുന്നു കാല്‍നടയാത്രക്കാ ര്‍ക്ക്. റോഡിലേക്കിറങ്ങി നടക്കുന്നത് മുലം കാല്‍നടയാ ത്രക്കാരെ വാഹനം ഇടിച്ചി ടാനുള്ള സാധ്യത ഏറെയാണ്.റോഡിലെ കൈയേറ്റത്തിന്റെ ഭാഗമായി റോഡരുകില്‍ കെ.എസ് റ്റി.പി സ്‌ഥാപിച്ച അളവു കല്ലുകള്‍ നശിപ്പി ച്ചതായും പരാതിയുണ്ട്. റോഡിന്റെ അതിര്‍ത്തി നിശ്‌ച യിച്ച കല്ലുകള്‍ ആണ് നശിപ്പിക്കപ്പെട്ടത്.