Friday, March 13, 2026 Last Updated 6 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 05.11 AM

വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യണം:മന്ത്രി വി. അബ്‌ദുറഹ്‌മാന്‍

uploads/news/2026/01/823251/4.jpg

താനൂര്‍: വിവാദങ്ങളു ണ്ടാക്കി വികസനം തടസ്സപ്പെടുത്തുന്നതല്ല രാഷ്ര്‌ടീയമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും മന്ത്രി വി. അബ്‌ദുറഹ്‌മാന്‍ പറഞ്ഞു. എല്‍.ഡി.എഫ്‌. വികസന മുന്നേറ്റ ജാഥയുടെ പ്രചാരണത്തിന്റെ ഭാഗമായ താനൂര്‍ നിയോജകമണ്ഡലം ജാഥയ്‌ക്ക് തുടക്കം കുറിച്ച്‌ ഒട്ടുംപുറത്ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാരിന്റെ ഒമ്പതര വര്‍ഷത്തെ പ്രവര്‍ത്തനം പരിശോധിക്കുമ്പോള്‍ താനൂരിലെ ജനങ്ങള്‍ക്ക്‌ വികസനം എന്തെന്ന്‌ ബോധ്യപ്പെടും, എസ്‌.ഐ.ആര്‍. പോലുള്ള പ്രവര്‍ത്തനങ്ങള്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന ദുഷ്‌പ്രചാരണം തിരിച്ചറിയണമെന്നും നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും ജനങ്ങള്‍ ഒറ്റക്കെട്ടായി എല്‍.ഡി.എഫിനൊപ്പം നില്‍ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മന്ത്രി വി. അബ്‌ദുറഹിമാന്‍ ക്യാപ്‌റ്റനായ ജാഥ ഒട്ടുപുറത്ത്‌ നിന്നും ആരംഭിച്ച്‌ ഉണ്യാലില്‍ സമാപിച്ചു.
സ്വീകരണ കേന്ദ്രങ്ങളില്‍ വൈസ്‌ ക്യാപ്‌റ്റന്‍ ഇ. ജയന്‍ മാനേജര്‍ സമദ്‌ താനാളൂര്‍, എല്‍.ഡി.എഫ്‌. കണ്‍വീനര്‍ ഒ. സുരേഷ്‌ബാബു, അംഗങ്ങളായ എം. അനില്‍കുമാര്‍, ബാലകൃഷ്‌ണന്‍ ചുള്ളിയത്ത്‌, കെ.വി. സിദ്ധീഖ്‌, കെ.ടി. ശശി, പി. വിനേശന്‍, എ.പി. സുബ്രഹ്‌മണ്യന്‍, ഹംസു മേപ്പുറത്ത്‌, എ.കെ. സിറാജ്‌, സി. മോഹനന്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. രണ്ടാം ദിവസം വള്ളിക്കാഞ്ഞിരത്ത്‌ നിന്നും ആരംഭിച്ച്‌ പഞ്ചാരമൂല, മങ്ങാട്‌, ആലിന്‍ചുവട്‌, മഞ്ഞളാംപടി, കാളാട്‌, പട്ടരുപറമ്പ്‌, കുണ്ടുങ്ങല്‍, മൂലക്കല്‍, പുത്തതെരു, വട്ടത്താണി, മൂച്ചിക്കല്‍, മീനടത്തൂര്‍, കോരങ്കാവ്‌, താനാളൂര്‍, പകര എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക്‌ ശേഷം അരീക്കാട്‌ സമാപിക്കും.

Ads by Google
Advertisement
Saturday 31 Jan 2026 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW