-->
മലപ്പുറം: ദി ഐ ഫൗണ്ടേഷന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ മലപ്പുറം പ്രസ്‌ക്ലബ്ബിനു കീഴിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്‌ഘാടനം നടത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജിയുടെ സാന്നിധ്യത്തില്‍ മലപ്പുറം സെന്റര്‍ മാനേജര്‍ ടി.സി. ആകാശ് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ്. മഹേഷ്‌കുമാറിനും, സെക്രട്ടറി വി.പി. നിസാറിനും കൈമാറി ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു. ഐ ഫൗണ്ടേഷന്‍ പി.ആര്‍.ഒമാരായ വൈഷ്‌ണവ് രാധാകൃഷ്‌ണന്‍, മുഹമ്മദ് യാസിര്‍, മലപ്പുറം പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡന്റുമാരായ ഗീതു തമ്പി, വി.എം. സുബൈര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി.പി. റഷാദ്, ജയേഷ് വില്ലോടി, നസീബ് കാരാട്ടില്‍, വിമല്‍ കോട്ടയ്‌ക്കല്‍ പ്രസംഗിച്ചു. പ്രസ്‌ക്ലബ്ബ് ട്രഷറര്‍ പി.എ. അബ്‌ദുല്‍ ഹയ്് സ്വായഗതവും ജോയിന്റ് സെക്രട്ടറി പി.പി. അഫ്‌താബ് നന്ദിയും പറഞ്ഞു.