-->
മലപ്പുറം: കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്‌ഥാനമാക്കി സംസ്‌ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസേ്‌റ്റഴ്‌സ് മെഗാ ക്വിസ് മത്സരത്തിന്റെ മലപ്പുറം ജില്ലാതല മത്സരം സമാപിച്ചു. ജില്ലാതല മത്സരത്തില്‍ കോളജ് തലത്തില്‍ പൊന്നാനി എം.ഇ.എസ്. കോളജും സ്‌കൂള്‍തലത്തില്‍ മാറാക്കര വി.വി.എം.എച്ച്.എസ്.എസും ഒന്നാമതെത്തി.
കോളജ് തലത്തില്‍ പൊന്നാനി എം.ഇ.എസ്. കോളജിലെ സി.കെ. മുഹമ്മദ് ആദില്‍, മുഹമ്മദ് ബിലാല്‍ എന്നിവര്‍ ഒന്നാം സ്‌ഥാനം നേടി. പെരിന്തല്‍മണ്ണ പി.ടി.എം. ഗവ. കോളജിലെ എസ്. ശ്രീരാഗ്, പി. ആനന്ദ് രണ്ടാം സ്‌ഥാനവും മലയാളം സര്‍വകലാശാലയിലെ പി. ഷഹീര്‍ മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി. സ്‌കൂള്‍ വിഭാഗത്തില്‍ മാറാക്കര വി.എം.എച്ച്.എസ്.എസിലെ വി. പ്രബിന്‍ പ്രകാശ്, യശ്വന്ത് വി. ജഗദീഷ് എന്നിവര്‍ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി. തുവ്വൂര്‍ ജി.എച്ച്.എസ്.എസിലെ എം. സിനോവ്, ടി.പി. മുഹമ്മദ് അഫ്‌നാന്‍ രണ്ടാം സ്‌ഥാനവും അരീക്കോട് എസ്.ഒ.എച്ച്.എസ്.എസിലെ സി. ഹിബ്ബാന്‍, എന്‍. അസ്ല് ഹാസിന്‍ മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി.പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ മത്സരത്തിന് മലപ്പുറം മേല്‍മുറി മഅദിന്‍ അക്കാദമി വേദിയായി. ജില്ലാമത്സരത്തില്‍ സ്‌കൂള്‍-കോളജ് തലങ്ങളില്‍ നിന്നും 108 ടീമുകളിലായി 206 വിദ്യാര്‍ത്ഥികള്‍ മത്സരിച്ചു.
20 ചോദ്യങ്ങള്‍ അടങ്ങിയ ആദ്യഘട്ടത്തിനുശേഷം തെരഞ്ഞെടുക്കപ്പെട്ട ആറ് ടീമുകള്‍ അവസാന റൗണ്ടില്‍ മത്സരിച്ചു. സ്‌കൂള്‍ തല മത്സരം രാവിലെ പത്തിനും കോളജ് തല മത്സരം ഉച്ചക്ക് രണ്ടിനുമാണ് സംഘടിപ്പിച്ചത്.
പബ്ലിക് റിലേഷന്‍സ് വകുപ്പിലെ അസി. എഡിറ്റര്‍ എം.എസ്. അമിത്, തിരുവല്ല മാര്‍ത്തോമ കോളജ് അസി. പ്ര?ഫസര്‍ ഡോ. കെ.എം. വിഷ്‌ണു നമ്പൂതിരി, ഇന്‍ഫര്‍മേഷന്‍ വകുപ്പിലെ ജീവനക്കാര്‍ മത്സരത്തിന് നേതൃത്വം നല്‍കി. ജില്ലാതല മത്സരത്തില്‍ വിജയികളായ മൂന്നു ടീമുകള്‍ വീതം ഫെബ്രുവരി മൂന്നാം വാരം നടക്കുന്ന ചീഫ് മിനിസേ്‌റ്റഴ്‌സ് മെഗാക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിക്കും. സ്‌കൂള്‍തല ഫൈനല്‍ മത്സരത്തില്‍ ഒന്നാം സ്‌ഥാനം നേടുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്‌ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്‌ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുക.
കോളജ്‌തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും നല്‍കും. ചീഫ് മിനിസേ്‌റ്റഴ്‌സ് മെഗാക്വിസിന്റെ ആദ്യഘട്ട മത്സരത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഉള്‍പ്പടെ അയ്ായയിരത്തോളം വിദ്യാലയങ്ങളിലും വിവിധ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും നിന്നായി അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
മഅ്‌ദിന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന പരിപാടിയുടെ ഉദ്‌ഘാടനവും ക്വിസ് മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും എ.ഡി.എം കെ. ദേവകി നിര്‍വഹിച്ചു. മലപ്പുറം ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സൈനുല്‍ ആബിദ് കോട്ട അധ്യക്ഷത വഹിച്ചു.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ അസിസ്‌റ്റന്റ് എഡിറ്റര്‍ എം.എസ്. അമിത്ത്, തിരുവല്ല മാര്‍ത്തോമാ കോളജ് അസിസ്‌റ്റന്റ് പ്ര?ഫസര്‍ കെ.എം. വിഷ്‌ണു നമ്പൂതിരി, മഅ്‌ദിന്‍ അക്കാദമി അക്കാദമിക് കോര്‍ഡിനേറ്റര്‍ നൗഫല്‍ കോഡൂര്‍ പ്രസംഗിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് സ്വാഗതഉം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ് അസിസ്‌റ്റന്റ് എഡിറ്റര്‍ ഐ.ആര്‍. പ്രസാദ് നന്ദിയും പറഞ്ഞു.