-->
താനൂര്‍: ദ്വിശതാബ്‌ദി പിന്നിട്ട മീനടത്തൂര്‍ ഗവ. ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാക്കി ഉയര്‍ത്താന്‍ പ്രഥമ പരിഗണന നല്‍കുമെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി പറഞ്ഞു. സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് പറപ്പൂത്തടം അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. എ.പി. സ്‌മിജി ഉപഹാര സമര്‍പ്പണം നടത്തി. മലയാള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. അശോക് ഡിക്രൂസ് മുഖ്യപ്രഭാഷണം നടത്തി. സര്‍വീസില്‍ നിന്നും വിരമിക്കുന്ന മലയാളം അധ്യാപകരായ പി. സുധാകരന്‍, പി.യു. ദിലിപ് കുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
താനൂര്‍ ഡിവൈ.എസ്.പി. പി. പ്രമോദ്, താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.ഒ. അസ്‌ഗര്‍, വൈസ് പ്രസിഡണ്ട് കെ. ഫാത്തിമ ബീവി, സ്‌ഥിരം സമിതി അധ്യക്ഷന്‍ ടി.കെ. നസീര്‍, അംഗങ്ങളായ സമീര്‍ തുറുവായില്‍, എം.പി. അസ്ലം, സി. ജനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. ഉസ്‌മാന്‍ ഹാജി, താനൂര്‍ ബി.പി.സി.എന്‍. റിയോണ്‍ ആന്റണി, പ്രധാനാധ്യാപകന്‍ വി.എം. സുരേന്ദ്രന്‍, പി.ടി.എ. പ്രസിഡണ്ട് എ.പി. മനാഫ്, എസ്.എം.സി. ചെയര്‍മാന്‍ കെ.പി. ശിഹാബ്, എം.ടി.എ. പ്രസിഡണ്ട് എം. ജസീറ, വികസന സമിതി ഭാരവാഹികളായ ഉബൈദുള്ള താനാളൂര്‍, പി. ശങ്കരന്‍, മുജീബ് താനാളൂര്‍, വി.പി. അബ്‌ദുല്‍ ലത്തിഫ്, ഇ. ഉമേഷ് കുമാര്‍, പി. രോഹിണി പ്രസംഗിച്ചു.
കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. കലാസന്ധ്യയില്‍ സിനിമാ താരം സ്‌നേഹ വിജയന്‍ അതിഥിയായി.