Tuesday, March 10, 2026 Last Updated 48 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 05.11 AM

കാരുണ്യ സന്ദേശയാത്രയുടെ അവലോകനവും കാന്‍സര്‍ ബോധവത്‌കരണവും

uploads/news/2026/01/823247/4.jpg

പാലാ: കെ.എം. മാണിയുടെ 93-ാം ജന്മദിനത്തിന്റെ ഭാഗമായി നിഷ ജോസ്‌ കെ മാണിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടന്നുവരുന്ന കാരുണ്യ സന്ദേശയാത്രയുടെ അവലോകനവും സ്‌തനാര്‍ബുദ ബോധവത്‌കരണവും വെള്ളിയാഴ്‌ച പാലാ മരിയ സദനത്തില്‍ സംഘടിപ്പിച്ചു.
കെ.എം. മാണി പിന്തുടര്‍ന്ന കാരുണ്യവും മനുഷ്യസ്‌നേഹവും സാമൂഹിക നീതിയും സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക്‌ എത്തിക്കുക എന്നതാണു കാരുണ്യ സന്ദേശയാത്രയുടെ ലക്ഷ്യമെന്നു നിഷ ജോസ്‌ പറഞ്ഞു. കെ.എം. മാണിസാറിന്റെ ജന്മദിനം കാരുണ്യദിനമായി ആചരിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ സേവന സ്‌മരണ പുതുക്കി ജനങ്ങളിലേക്കു മാനവികതയുടെ സന്ദേശം പകര്‍ന്നുനല്‍കിയതായി നിഷാ ജോസ്‌ പറഞ്ഞു. വിവിധ സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.
ഒരുവര്‍ഷം മുമ്പ്‌ ആരംഭിച്ച കാരുണ്യ സന്ദേശയാത്ര ഒരു വര്‍ഷമായി കേരളത്തില്‍ ഉടനീളം സഞ്ചരിച്ചു. വിവിധ സംസ്‌ഥാനങ്ങളില്‍ കൂടി യാത്ര ചെയ്‌തു. ഇതില്‍നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ വിവിധ സംസ്‌ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും നല്‍കുമെന്ന്‌ നിഷാ ജോസ്‌ കെ. മാണി പറഞ്ഞു.
ജോസ്‌ കെ. മാണി എം.പി. കെ.എം മാണി അനുസ്‌മരണം നടത്തി. ജോര്‍ജ്‌ കുളങ്ങര റിപ്പോര്‍ട്ട്‌ പ്രകാശിപ്പിച്ചു. ഭദ്രന്‍ മാട്ടേല്‍, രവി പാലാ , ഫാദര്‍ എബ്രഹാം മുളമൂട്ടില്‍, ജോര്‍ജ്‌ കൊട്ടുകാപ്പള്ളി, ഡോ.എ.വി.ജോര്‍ജ്‌ , ഡോ. സിബി ജയിംസ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 31 Jan 2026 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW