Thursday, March 12, 2026 Last Updated 56 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 05.11 AM

ഹരിതകേരളം മിഷന്‍ ജനകീയ വൃക്ഷവത്‌കരണ പദ്ധതിക്കു തുടക്കം

uploads/news/2026/01/823245/2.jpg

കോട്ടയം: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഗാന്ധിസ്‌മൃതി: ഒരു തൈ നടാം, അഹിംസയുടെ തണലൊരുക്കാം എന്ന സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ജനകീയ വൃക്ഷവത്‌ക്കരണ പദ്ധതിക്കു ജില്ലയില്‍ തുടക്കം. മഹാത്മാ ഗാന്ധി രക്‌തസാക്ഷിത്വ ദിനത്തില്‍ കോട്ടയം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കലക്‌ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്‌ഘാടനം ചെയ്‌തു.നഗരസഭാ ചെയര്‍പഴ്‌സണ്‍ എം.പി. സന്തോഷ്‌ കുമാര്‍ അധ്യക്ഷത വഹിച്ചു. എം.ജി. സര്‍വകലാശാലാ സിന്‍ഡിക്കേറ്റ്‌ അംഗം റെജി സക്കറിയ ഗാന്ധി സ്‌മൃതി അനുസ്‌മരണ പ്രഭാഷണം നടത്തി. വാര്‍ഡ്‌ കൗണ്‍സിലര്‍ ജോഫി മരിയ ജോണ്‍ ഹരിത പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.
ഹരിത കേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.എസ്‌. ഷൈന്‍ പദ്ധതി വിശദീകരിച്ചു.അഹിംസയും പ്രകൃതി സംരക്ഷണവും കോര്‍ത്തിണക്കിക്കൊണ്ടു ജില്ലയിലെ പ്രകൃതിയെ ഹരിതാഭമാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ഹരിതകേരളം മിഷനും സാമൂഹിക വനവത്‌ക്കരണ വകുപ്പും ചേര്‍ന്നു പനയ്‌ക്കച്ചിറ, പെരുന്ന നഴ്‌സറികളിലായി 1.5 ലക്ഷം തൈകളാണു വിതരണത്തിനായി തയ്യാറാക്കിയിട്ടുള്ളത്‌.
തൈകള്‍ സ്‌കൂള്‍ കുട്ടികള്‍ വഴി വീടുകളില്‍ എത്തിച്ചു നടുകയും സംരക്ഷിക്കുകയും ചെയ്യും. വിഷരഹിത പച്ചക്കറി കൃഷിയെ പ്രോത്സാഹിക്കുവാനായി സ്‌കൂളില്‍ ആരംഭിച്ച അടുക്കളത്തോട്ടം കലക്‌ടര്‍ ഉദ്‌ഘാടനം ചെയ്‌തു.
ഹരിത കേരളം മിഷന്‍ ബ്ലോക്ക്‌ കോ-ഓര്‍ഡിനേറ്റര്‍മാരായ പി.ആര്‍. അനുപമ, കെ.എസ്‌.പ്രണവ്‌, ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രഥമാധ്യാപകന്‍ വി.എം. ബിജു, അധ്യാപകന്‍ കെ.കെ. റെജി എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 31 Jan 2026 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW