Wednesday, March 11, 2026 Last Updated 19 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 05.11 AM

ചൂടിനു കാഠിന്യമേറി, കുടിവെള്ളത്തിനു ക്ഷാമം

uploads/news/2026/01/823244/1.jpg

ചങ്ങനാശേരി: ചൂടിനു കാഠിന്യമേറിയതോടെ, ഗ്രാമ നഗര വ്യത്യാസമില്ലാതെ കുടിവെള്ളത്തിനു ക്ഷാമം. ഉയര്‍ന്ന പ്രദേശങ്ങളില്‍ പലയിടങ്ങളും കിണറുകളും വറ്റിവരണ്ടു തുടങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളിലുമാണു കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്‌.
പടിഞ്ഞാറന്‍ മേഖലകളില്‍ ആറുകളിലെ വെള്ളം താഴ്‌ന്നതും പ്രതിസന്ധി സൃഷ്‌ടിക്കുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായതു മുതലെടുക്കാന്‍ ഒരുങ്ങി കുടിവെള്ള വിതരണക്കാരും. കുടിവെള്ളം ലഭിക്കാതായതോടെ, വില കൊടുത്തു ടാങ്കറില്‍ വെള്ളമെത്തിക്കണം. 1000 ലിറ്റര്‍ വെള്ളത്തിന്‌ 400 രൂപ നല്‍കണം, ഗ്രാമ പ്രദേശങ്ങളില്‍ 3000 ലിറ്റര്‍ ജാറില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്‌ 1200 മുതല്‍ 1500 വരെയും നല്‍കണം.
നഗരത്തിനടുത്തു സ്‌ഥിതി ചെയ്യുന്ന പല മേഖലകളിലും വെള്ളമില്ല. സാധാരണ ദിവസങ്ങളില്‍ പോലും പെപ്പ്‌ ലൈനുകളിലൂടെ കുടിവെള്ളമെത്തുന്ന പ്രദേശങ്ങളില്‍ വളരെ കുറച്ചു സമയത്തേക്കുമാത്രമാണു വെള്ളം ലഭിക്കുന്നത്‌. വേനല്‍കൂടി ശക്‌തമായതോടെ സ്‌ഥിതി രൂക്ഷം. ജലവിതരണ പദ്ധതികള്‍ പലതുണ്ടെങ്കിലും കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരമില്ല. വേനല്‍ ഇനിയും കഠിനമാകുന്നതിനു മുന്‍പു തടസമില്ലാതെ കുടിവെള്ള വിതരണം നടത്തുന്നതിനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്നു ജനങ്ങള്‍ പറയുന്നു.അതേസമയം, സ്വകാര്യ വിതരണക്കാര്‍ വിതരണം ചെയ്യുന്ന വെള്ള ശുദ്ധീകരിച്ചതാണോയെന്നതും ആശങ്കയ്‌ക്ക് ഇടയാക്കുന്നു. ശുദ്ധജലമെന്ന തരത്തില്‍ വിതരണം നടത്തുന്ന വെള്ളം പാറക്കുളങ്ങള്‍, തോടുകള്‍, കുളങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെടുക്കുന്നതാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്‌. ജലത്തില്‍ കോളിഫാം ബാക്‌ടീരിയായുടെ അളവു വളരെ കൂടുതലാണെന്നും പരാതിയുണ്ട്‌.ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തുകളുടെയും അനുമതിയുണ്ടെങ്കില്‍ മാത്രമേ കുടിവെള്ള വിതരണം നടത്താന്‍ കഴിയു. വെള്ളം എടുക്കുന്ന സ്‌ഥലത്തെ വെള്ളം ആരോഗ്യ വകുപ്പ്‌ അധികൃതര്‍ പരിശോധിച്ചു ഗുണമേന്മ ഉറപ്പുവരുത്തിയശേഷമാണ്‌ അനുമതി നല്‍കുന്നത്‌. കുടിവെള്ള വിതരണത്തിനായി പിക്കപ്പ്‌ വാനുകള്‍, ഓട്ടോറിക്ഷകള്‍, മിനി ലോറികള്‍, ടാങ്കര്‍ ലോറികള്‍ എന്നിവ നിരത്തുകളിലുണ്ട്‌. ഉദ്യോഗസ്‌ഥര്‍ മതിയായ പരിശോധന നടത്താത്തതും വിതരണക്കാര്‍ക്കു ഗുണകരമാണ്‌.

Ads by Google
Advertisement
Saturday 31 Jan 2026 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW