Friday, March 13, 2026 Last Updated 31 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 05.10 AM

വിവിധ രാജ്യങ്ങളിലെ മഹാത്മാഗാന്ധിയുടെ സ്‌റ്റാമ്പ്‌ കലക്ഷനുമായി എ.പി. രമിനേഷ്‌

uploads/news/2026/01/823243/4.jpg

135 രാജ്യങ്ങളിലെ മഹാത്മാ ഗാന്ധിയുടെ സ്‌റ്റാമ്പ്‌ കലക്ഷനുമായി ചാല സ്വദേശി എ.പി. രമിനേഷ്‌. കണ്ണൂര്‍ ചാല സ്വദേശി രമിനേഷ്‌. സ്‌കൂള്‍ കാലം മുതല്‍ സ്‌റ്റാമ്പുകളും, നാണയങ്ങളും ശേഖരിച്ചു തുടങ്ങിയതാണ്‌. ബാങ്കില്‍ ജോലി ചെയ്യുന്ന പിതാവില്‍ നിന്നും വ്യത്യസ്‌തമായി കിട്ടിയ സ്‌റ്റാമ്പുകള്‍ സൂക്ഷിച്ച്‌ വെച്ചതോടെയാണ്‌ ഇതിനു തുടക്കമിടുന്നത്‌.തലശേരി ശാരദ കൃഷ്‌ണയ്യര്‍ ഓഡിറ്റോറിയത്തില്‍ മഹാത്മ ഗാന്ധി അനുസ്‌മരണ ചടങ്ങിനോടുന്‌ബന്ധിച്ച നടന്ന സ്‌റ്റാമ്പ്‌ പ്രദര്‍ശനത്തില്‍ എത്തിയതായിരുന്നു രമിനേഷ്‌. ഗാന്ധിയുടെ തീം മുന്‍ നിര്‍ത്തി ശേഖരണം ആരംഭിച്ചു.
വിദേശത്തെ സുഹൃത്തുക്കള്‍ വഴിയും നിരവധി സ്‌റ്റാമ്പുകള്‍ ലഭിച്ചു.135 രാജ്യങ്ങളിലെ മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്‌ത സ്‌റ്റാമ്പുകള്‍ ഇദ്ദേഹത്തിന്റെ കയ്യിലുണ്ട്‌. 160 ലധികം രാജ്യങ്ങളില്‍ മഹാത്മാ ഗാന്ധിയുടെ സ്‌റ്റാമ്പുകള്‍ ഉണ്ടെന്ന അറിവില്‍ ഇനിയും ബാക്കിയുള്ളവ ശേഖരിക്കാനുള്ള ശ്രമത്തിലാണ്‌ ഇദ്ദേഹം.സ്‌കൂളുകള്‍ വായനാ ശാലകള്‍ തുടങ്ങി നിരവധി പ്രദര്‍ശനങ്ങളും ഇതിനോടകം ചെയ്‌ത വരികയാണ്‌.
എന്‍. പ്രശാന്ത്‌
തലശേരി

Ads by Google
Advertisement
Saturday 31 Jan 2026 05.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW