-->
തലശേരി: ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായിരുന്നു മഹാത്മ ഗാന്ധിയെന്ന് മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസ്‌താവിച്ചു. ഗാന്ധിജി രക്‌തസാക്ഷി ദിനത്തില്‍ തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ശാരദ കൃഷ്‌ണയ്യര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മഹാത്മജി രക്‌തസാക്ഷി ദിനാചരണ ചടങ്ങ് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
അഹിംസ ലോകത്തിന് പഠിപ്പിച്ച മഹാനാണ് ഗാന്ധിജി. അദ്ദേഹം വര്‍ണ്മീയതക്കെതിരെയും, സാമൂഹ്യ തിന്മകള്‍ക്കെതിരെയും അഹോരാത്രം പോരാടി. തത്വദീക്ഷയില്ലാത്ത രാഷ്‌ടീയം ശരിയല്ലെന്ന് ഗാന്ധിജി പറഞ്ഞു. ഇന്ത്യയുടെ നേട്ടങ്ങള്‍ക്കെല്ലാം കാരണം നമ്മുടെ ഭരണഘടനയാണ്. സത്യസന്തതക്കും, സുതാര്യതക്കും തേയ്‌മാനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഗാന്ധി ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്‌തിയുണ്ട്.
കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ മഹാത്മജിയെയും ദേശീയ നേതാക്കളെയും എല്ലാ തരത്തിലും നിന്ദിക്കാന്‍ ശ്രമിക്കുകയാണ്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും ഗാന്ധിജിയുടെ പേര് ഒഴിവാക്കിയത് അവസാനത്തെ ഉദാഹരണമാണ്. 135 രാജ്യങ്ങളില്‍ നിന്നുള്ള റമിനേഷ് ചാലയുടെ ഗാന്ധി സ്‌റ്റാമ്പ് പ്രദര്‍ശനവും, ജി.വി ബുക്ക്‌സിന്റെ പുസ്‌തത പ്രദര്‍ശനവും, വില്‌പനയുമുണ്ടായി. മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍, നേതാക്കളും, പ്രവര്‍ത്തകരും മുനിസിപ്പല്‍ ഓഫീസിലെ ഗാന്ധി പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തി. എം.പി. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഫാ.ഡോ: ജി.എസ്. ഫ്രാന്‍സിസ്, ചൂര്യയി ചന്ദ്രന്‍, കെ.സുരേഷ്, വി.എന്‍. ജയരാജ്, എം.പി.അസ്സൈനാര്‍, സി.വി രാജന്‍, അഡ്വ: സി.ജി.അരുണ്‍, കെ.പി.കെ. മമ്മു, കെ.കെ. നാരായണന്‍, ടി.കെ.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പി.വി.രാധാകൃഷ്‌ണന്‍ സ്വാഗതവും ജെതീന്ദ്രന്‍ കുന്നോത്ത് നന്ദിയും പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധിപേര്‍ പ്രദര്‍ശനം കാണുവാന്‍ എത്തി.