Wednesday, March 11, 2026 Last Updated 59 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 05.10 AM

60 സിസിടിവി ക്യാമറകളുടെ ഉദ്‌ഘാടനം

uploads/news/2026/01/823241/2.jpg

തലശേരി: തലശേരി നഗരത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി നടപ്പിലാക്കുന്ന പ്രോജക്‌ട് സിറ്റി വാച്ച്‌ പദ്ധതിയുടെ ഭാഗമായി പുതുതായി സ്‌ഥാപിച്ച 60 സിസിടിവി ക്യാമറകളുടെ ഉദ്‌ഘാടനം തലശ്ശേരി നവരത്ന ഓഡിറ്റോറിയത്തില്‍കണ്ണൂര്‍ സിറ്റി പോലീസ്‌ കമ്മീഷണര്‍ പി. നിധിന്‍രാജ്‌ ഐപിഎസ്‌നിര്‍വ്വഹിച്ചു. തലശ്ശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കാരായി ചന്ദ്രശേഖരന്‍ ചടങ്ങില്‍ അധ്യക്ഷനായി. നഗരസഭയുടെയും വ്യാപാരി സംഘടനകളുടെയും പൊതുജനങ്ങളുടെയും സംയുക്‌ത പങ്കാളിത്തത്തോടെയാണ്‌ ഈ പദ്ധതി നടപ്പിലാക്കുന്നത്‌.നഗരത്തിലെ പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച്‌ 60 ക്യാമറകള്‍ കൂടി പ്രവര്‍ത്തനസജ്‌ജമാകുന്നതോടെ കുറ്റകൃത്യങ്ങള്‍ തടയാനും ഗതാഗത നിയന്ത്രണം സുഗമമാക്കാനും സാധിക്കുമെന്നാണ്‌ അധികൃതര്‍ പ്രതീക്ഷിക്കുന്നത്‌.
വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറര്‍ പി.കെ. നിസാര്‍ തലശ്ശേരി അസിസ്‌റ്റന്റ്‌ പോലീസ്‌ സൂപ്രണ്ട്‌ നന്ദഗോപന്‍ ഐപിഎസ്‌, ഇന്‍സ്‌പെക്‌ടര്‍ ഓഫ്‌ പോലീസ്‌ ബിജു പ്രകാശ്‌, കെ.വി.വി.ഇ.എസ്‌തലശേരി യൂനിറ്റ്‌ പ്രസിഡന്റ്‌ ജവാദ്‌ അഹമ്മദ്‌ കെ.എച്ച്‌ ആര്‍.എ വര്‍ക്കിങ്ങ്‌ പ്രസിഡന്റ്‌ കെ.പി. ഷാജി വ്യാപാരി വ്യവസായി സമിതി തലശേരി ഏരിയ സെക്രട്ടറി സി പി എംനൗഫല്‍ തലശ്ശേരി ട്രാഫിക്‌ എന്‍ഫോഴ്‌സ്മെന്റ്‌ യൂണിറ്റ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ അശോകന്‍ പാലോറാന്‍ എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 31 Jan 2026 05.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW