Wednesday, March 11, 2026 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 05.10 AM

അന്താരാഷ്‌ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ഒന്നാംഘട്ടം ഫെബ്രുവരിയില്‍ നാടിന്‌ സമര്‍പ്പിക്കും

uploads/news/2026/01/823240/1.jpg

പടിയൂര്‍ കല്യാട്‌ പഞ്ചായത്തില്‍ നിര്‍മ്മിച്ച അന്താരാഷ്ര്‌ട ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ടം ഫെബ്രുവരിയില്‍ 20 ന്‌ നാടിന്‌ സമര്‍പ്പിക്കും. ആദ്യഘട്ടത്തില്‍ 190 കോടി രൂപയാണ്‌ ചിലവഴിച്ചത്‌. ഒന്നാംഘട്ടത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി ബ്ലോക്കും വൈദ്യശാസ്‌ത്ര അറിവുകളുമായി ബന്ധപ്പെട്ട താളിയോലകളും കയെ്െഴുത്ത്‌ കൃതികളും സംരക്ഷിക്കുന്നതിനുള്ള മാനു സ്‌ക്രിപ്‌റ്റ് സെന്റര്‍, ഔഷധ സസ്യങ്ങളുടെ നേഴ്‌സറി ബ്ലോക്ക്‌, ചുറ്റുമതില്‍ , പ്രവേശന കവാടം എന്നിവയാണ്‌ പൂര്‍ത്തിയാക്കിയത്‌. ഇതോടൊപ്പം അന്താരാഷ്ര്‌ട നിലവാരമുള്ള ലാബും സജ്‌ജമാക്കും.
36.5 ഏക്കറില്‍ കിഫ്‌ബി അനുവദിച്ച ഫണ്ടില്‍ നിന്നും 190കോടിയോളം ഉപയോഗിച്ചാണ്‌ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയത്‌. 250 ഏക്കര്‍ സ്‌ഥലമാണ്‌ ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിനായി ഏറ്റെടുത്തിരിക്കുന്നത്‌. അടുത്ത രണ്ട്‌, മൂന്ന്‌ ഘട്ടങ്ങളില്‍ ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് ആയിരത്തിലധകം തസ്‌തികകള്‍ വേണ്ടി വരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.
ആയുര്‍വേദവുമായി ബന്ധപ്പെട്ട 200 ഓളം താളിയോല ഗ്രന്ഥങ്ങളും രണ്ടായിരത്തോളം കയെ്െഴുത്ത്‌ പ്രതികളും ലഭിച്ചതായും ഒന്നാം ഘട്ടം പൂര്‍ത്തിയാവുന്നതോടെ ഇതൊക്കെ ഡിജിറ്റലൈസ്‌ ചെയ്യും. രണ്ടാംഘട്ടത്തില്‍ അന്താരാഷ്‌ട്ര ആയുര്‍വേദ മ്യൂസിയം, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്ക്‌, ശാസ്‌ത്രജ്‌ഞന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉള്ള താമസ സൗകര്യം ഹെര്‍ബല്‍ ഗാര്‍ഡന്‍, ആയുര്‍വേദവുമായി ബന്ധപ്പെടുത്തിയുള്ള ടൂറിസം സാധ്യതകള്‍ എന്നിവ പൂര്‍ത്തിയാക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. വിദേശത്തുനിന്നും സ്വദേശത്തു്‌ നിന്നും ആയുര്‍വേദ ഗവേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശാസ്‌ത്രീയമായി അപഗ്രഥിക്കുന്നതിനുള്ള കേന്ദ്രമായി വളര്‍ത്തും.
കെ.പി. അനില്‍കുമാര്‍
മട്ടന്നൂര്‍

Ads by Google
Advertisement
Saturday 31 Jan 2026 05.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW