Wednesday, March 11, 2026 Last Updated 53 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 05.09 AM

പാലോളിപ്പാലത്ത്‌ വീട്‌ കുത്തി തുറന്ന്‌ പണം കവര്‍ന്നു

uploads/news/2026/01/823230/3.jpg

വടകര: പാലോളിപ്പാലത്ത്‌ വീടിന്റെ വാതില്‍ തുര്‍ത്ത്‌ കവര്‍ച്ച. ശ്രീ മംഗലം നിവാസ്‌ രവീന്ദ്ര ബാബുവിന്റെ വീട്ടിലാണ്‌ കവര്‍ച്ച നടന്നത്‌. മുന്‍ ഭാഗത്തുള്ള വാതില്‍ കുത്തിപ്പൊളിച്ചാണ്‌ അകത്തുനിന്നും അലമാരയിലുള്ള 5,000ത്തോളം രൂപ കവര്‍ന്നത്‌. രവീന്ദ്രനും ഭാര്യയുമാണ്‌ ഇവിടെ താമസിച്ചു വരുന്നത്‌. ഇവര്‍ കഴിഞ്ഞ അഞ്ചു ദിവസത്തോളമായി മാഹിയില്‍ ഉള്ള സ്വന്തം വീട്ടിലായിരുന്നു. ഇതിനിടയിലാണ്‌ കളവ്‌ നടന്നത്‌. അയല്‍വാസി ഇന്നലെ രാവിലെ ലൈറ്റ്‌ ഓഫാക്കാനായി വീട്ടിലെത്തിയപ്പോഴാണ്‌ വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടത്‌. തുടര്‍ന്ന്‌ വിവരം ഉടമയേയും പോലീസിലും അറിയിക്കുകയായിരുന്നു. വടകര പോലീസ്‌ സ്‌ഥലത്തെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.

Ads by Google
Advertisement
Saturday 31 Jan 2026 05.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW