Wednesday, March 11, 2026 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 05.09 AM

ഇരുവഴിഞ്ഞിയുടെ കുഞ്ഞോളങ്ങളില്‍ കൂട്ടക്കുളിയും സൗഹൃദ നീന്തലും നാളെ

uploads/news/2026/01/823228/1.jpg

മുക്കം: ഇരുവഴിഞ്ഞിപ്പുഴയുടെ വീണ്ടെടുപ്പുമായി ശുചീകരണവും സംരക്ഷണവും ലക്ഷ്യമിട്ട്‌ കുഞ്ഞോളങ്ങളില്‍ കൂട്ടക്കുളിയും സൗഹൃദ നീന്തലും നാളെ രാവിലെ 7.30ന്‌ കൊടിയത്തൂര്‍ കോട്ട മുഴി കടവില്‍ നടക്കും. പുഴ സ്‌നേഹികളുടെ കൂട്ടായ്‌മയായ ചാലിയാര്‍ ഡൈവേഴ്‌സ് മാവൂര്‍ നേതൃത്വം നല്‍കുന്ന പരിപാടിയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നീന്തല്‍ പ്രേമികളും സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുക്കും.
നീര്‍നായ ശല്യം കാരണം ആരും പുഴയില്‍ ഇറങ്ങാതായെന്നും എല്ലാവരെയും പുഴയിലേക്ക്‌ ആകര്‍ഷിക്കുകയും നദിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ുയകയും ജലാശയ സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളില്‍ ബോധവല്‍ക്കരിക്കുകയും ചെയ്യുന്നതാണ്‌ പരിപാടിയുടെ ലക്ഷ്യം. ഏഴ്‌ വയസുമുതല്‍ എഴുപത്‌ വയസുവരെയുള്ളവര്‍ക്ക്‌ പങ്കെടുക്കാവുന്ന പരിപാടിയാണിത്‌.
കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കവിത, കാരശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. അബ്‌ദുല്‍ അക്‌ബര്‍, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ അംഗം പ്രേമ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. മുക്കം മുന്‍സിപ്പാലിറ്റിയുടെ നീന്തി വാ മക്കളെ പദ്ധതിയുടെ ബ്രാന്‍ഡ്‌ അംബാസിഡറായ നീന്തല്‍ താരം റെന ഫാത്തിമ പരിപാടിയുടെ പ്രധാന ആകര്‍ഷണമാകും.
നീര്‍നായ വിഷയത്തില്‍ മുഖ്യമന്ത്രിക്കും വനംവകുപ്പിനും അടക്കം നിരവധി പരാതികള്‍ നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടാകാത്തത്‌ കാരണം അതിനെതിരെ ഒരു പ്രതിഷേധം കൂടിയാണ്‌ ഈ പ്രോഗ്രാം എന്ന്‌ സംഘാടകര്‍ പറഞ്ഞു. വിജയത്തിനായി വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും കൈകോര്‍ക്കുന്നുണ്ട്‌. പുഴയെ മാലിന്യമുക്‌തമാക്കാനും വരും തലമുറയ്‌ക്ക് ശുദ്ധജലം ഉറപ്പാക്കാനും സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന്‌ സംഘാടകര്‍ ആവശ്യപ്പെട്ടിരിക്കയാണ്‌.

Ads by Google
Advertisement
Saturday 31 Jan 2026 05.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW