-->
ചേര്‍ത്തല: ബജറ്റില്‍ ചേര്‍ത്തലക്ക് 26.2 കോടിയുടെ വികസന പദ്ധതികള്‍ക്ക് അനുമതി.
ഒന്‍പത് പദ്ധതികള്‍ക്കായാണ് തുക വകയിരുത്തിയത്.പൂത്തോട്ട നെടുമ്പ്രക്കാട് റോഡിന്റെ പുനരുദ്ധാരണത്തിന് മുന്നര കോടിയും വയലാര്‍ ഒളതല- കാവില്‍- വളമംഗലം റോഡ് പുനര്‍ നിര്‍മാണത്തിന് രണ്ട് കോടിയും കഞ്ഞിക്കുഴി കൂറ്റുവേലി ജംഗ്‌ഷന്‍ കളത്തിവീട് വനസ്വര്‍ഗം റോഡ് പുനരുദ്ധാരണത്തിന് നാലര കോടിയും നഗരത്തിലെ സെന്റ് മേരീസ് പാലം മുതല്‍ ആഞ്ഞിപ്പാലം വരെ എ.എസ്. കനാലിന് പടിഞ്ഞാറു ഭാഗത്തുള്ള റോഡ് പുനര്‍നിര്‍മിക്കാന്‍ മുന്നുകോടിയും അനുവദിച്ചു. ഒറ്റപ്പുന്ന - കുറുപ്പംകുളങ്ങര ജംഗ്‌ഷന്‍ റോഡ് പുനര്‍ നിര്‍മാണത്തിന് രണ്ട് കോടിയും പട്ടണക്കാട് പുതിയകാവ് - കോനാട്ടുശേരി റോഡ് പുനര്‍ നിര്‍മാണത്തിന്‌ഒന്നര കോടിയും ചേര്‍ത്തല പോലീസ് സേ്‌റ്റഷന്‍ മുതല്‍ തിരുവിഴ സ്‌കൂള്‍ വരെ റോഡ് പുനര്‍ നിര്‍മാണത്തിന് 6.7 കോടിയും പട്ടണക്കാട് കോനാട്ടു ശേരി ഗവണ്‍മെന്റ് എല്‍.പി.എസിന് കെട്ടിട നിര്‍മാണത്തിന് രണ്ടു കോടിയും വയലാര്‍ കളവംകോടം ശ്രീ ശക്‌തിശ്വരം ക്ഷേത്രത്തില്‍ ആര്‍ട്ട് ഗാലറിയും ഹാളും നിര്‍മിക്കാന്‍ ഒരു കോടിയും അനുവദിച്ചിട്ടുണ്ട്. ബജറ്റില്‍ ശരാശരി 17 കോടിയാണ് മണ്ഡലത്തിനു ലഭിക്കുന്നതെന്നും
ഇത് 26.2 കോടിയായി ഉയര്‍ന്നത് ചരിത്ര നേട്ടമാണെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. കിഫ്‌ബി വഴിയും മറ്റു സംസ്‌ഥാന വിഹിതത്തിലുമുള്ള വികസന പദ്ധതികള്‍ക്കു പുറമെയാ ണ് ബജറ്റു വിഹിതം ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ മണ്ഡലത്തിലെ പ്രധാന റോഡുകളെല്ലാം ദേശീയപാത നിലവാരത്തിലേക്കെത്തുമെന്നും മന്ത്രി പറഞ്ഞു.