Friday, March 13, 2026 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 05.09 AM

വട്ടടി കടവില്‍ പാലം നിര്‍മാണം; 30 കോടി ബജറ്റില്‍ ഉള്‍പ്പെടുത്തി

uploads/news/2026/01/823226/3.jpg

എടത്വാ: പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും ബന്ധിപ്പിച്ച്‌ വട്ടടി കടവില്‍ പാലം നിര്‍മ്മിക്കാന്‍ 30 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തി.
വട്ടടി പാലം സമ്പാദക സമതി തോമസ്‌ കെ. തോമസ്‌ എം.എല്‍.എ. മുഖേന മുഖ്യമന്ത്രിയ്‌ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ( ബ്രിഡ്‌ജസ്‌ )വിഭാഗം ഓവര്‍സിയര്‍മാരായ അജിമോന്‍, ശ്രീജിത്ത്‌ എന്നിവര്‍ 2025 ജൂലൈ 11 ന്‌ വട്ടടി കടവിലെത്തി റിപ്പോര്‍ട്ട്‌ തയാറാക്കിയിരുന്നു. സമ്പാദക സമതിയുടെ നേതൃത്വത്തില്‍ നടന്ന ഒപ്പ്‌ ശേഖരണത്തെ തുടര്‍ന്നാണ്‌ പൊതുമരാമത്ത്‌ ഉദ്യോസ്‌ഥര്‍ സ്‌ഥലത്തെത്തി റിപ്പോര്‍ട്ട്‌ തയാറാക്കി സര്‍ക്കാരില്‍ സമര്‍പ്പിച്ചത്‌.
പാലം യാഥാര്‍ഥ്യമായാല്‍ ഇരു ജില്ലകളിലെയും യാത്രക്കാര്‍ക്ക്‌ ഏറെ ഗുണം ചെയ്യും. തലവടി പ്രദേശത്തെ യാത്രക്കാര്‍ക്ക്‌ വീയപുരം, ഹരിപ്പാട്‌ പ്രദേശമായും, നിരണം പഞ്ചായത്തു വഴി തിരുവല്ലയിലേക്കും എളുപ്പത്തില്‍ എത്താന്‍ കഴിയും. നിരണം, വീയപുരം പ്രദേശത്തുള്ളവര്‍ക്ക്‌ കുട്ടനാട്ടിലേക്കുള്ള എളുപ്പ വഴിയും കൂടിയാണ്‌. നിലവില്‍ കടത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മഴക്കാലം എത്തുന്നതോടെ നദിയില്‍ ജലനിരപ്പ്‌ ഉയര്‍ന്ന്‌ കടത്തു വള്ളത്തിന്റെ പ്രവര്‍ത്തനം തടസമായി തീരാറാണ്‌ പതിവ്‌. പൊതുമരാമത്ത്‌ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കടത്ത്‌ വള്ളം വൈകിട്ട്‌ ആറിനുശേഷം സര്‍വീസ്‌ നടത്താറില്ല. ഈ പ്രതിസന്ധി പരിഹരിക്കാനാണ്‌ പാലം ആവശ്യപ്പെട്ട്‌ സമ്പാദക സമതി പ്രക്ഷോഭം ആരംഭിച്ചത്‌. സമിതി ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വി ഇടിക്കുള, ജനറല്‍ കണ്‍വീനര്‍ അജോയി കെ. വര്‍ഗീസ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്‌മയുടെ പ്രവര്‍ത്തനമാണ്‌ ബജറ്റില്‍ ഫണ്ട്‌ ഉള്‍പ്പെടുത്തിയത്‌.

Ads by Google
Advertisement
Saturday 31 Jan 2026 05.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW