Thursday, March 12, 2026 Last Updated 18 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 05.09 AM

സി.പി.ഐ, പ്രതിപക്ഷ അനുകൂല സംഘടനകള്‍ സംയുക്‌തമായി സമരരംഗത്ത്‌ കയര്‍മേഖലയില്‍ വീണ്ടും പ്രക്ഷോഭം

uploads/news/2026/01/823225/2.jpg

ആലപ്പുഴ: ജില്ലയിലെ കയര്‍മേഖലയില്‍ വീണ്ടും പ്രക്ഷോഭം. സി.പി.ഐ, പ്രതിപക്ഷ അനുകൂല സംഘടനകള്‍ സംയുക്‌തമായി സമരരംഗത്തിറങ്ങി.
ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ കയര്‍ ഫാക്‌ടറി തൊഴിലാളികളുടെ സേവന വേതന വ്യവസ്‌ഥകള്‍ പരിഷ്‌കരിക്കണം എന്നാവശ്യപ്പെട്ട്‌ കയര്‍ ഫാക്‌ടറി തൊഴിലാളി സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ സൂചന പണിമുടക്കും മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
ചേര്‍ത്തല തിരുവിഴയ്‌ക്കു സമീപം ഷിപ്പേഴ്‌സ് കൗണ്‍സില്‍ ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ എ.ഐ.ടി.യു.സി. സംസ്‌ഥാന പ്രസിഡന്റ്‌ ടി.ജെ ആഞ്ചലോസ്‌ ഉദ്‌ഘാടനം ചെയ്‌തു.കയര്‍മേഖലയിലെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നേടിയെടുക്കാന്‍ ശക്‌തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. നിലവില്‍ എല്ലാ പ്രമുഖ തൊഴിലാളി യൂണിയനുകളും സമരത്തിലുണ്ട്‌. കൂടാതെ ചെറുകിട ഉടമകളുടെ സംഘടനകള്‍, സഹകരണ സംഘങ്ങള്‍, മറ്റ്‌ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി പ്രക്ഷോഭം വിപുലീകരിക്കുമെന്നും ആഞ്ചലോസ്‌ വ്യക്‌തമാക്കി.
കാലാവധി അവസാനിച്ച സേവന-വേതന വ്യവസ്‌ഥകള്‍ പുതുക്കുക, മുഴുവന്‍ തൊഴിലാളികളെയും സ്‌ഥിരപ്പെടുത്തുക, കരാര്‍ സമ്പ്രദായം അവസാനിപ്പിക്കുക, സി.ഐ.ആര്‍.സി. തീരുമാനപ്രകാരമുള്ള അവകാശാനുകൂല്യങ്ങള്‍ നല്‍കാത്ത ഉടമകളെ പ്രോസിക്യൂട്ട്‌ ചെയ്യുക, തൊഴിലാളികളെ ഇ.എസ്‌.ഐ, പി.എഫ്‌. പദ്ധതികളില്‍ ഉള്‍പ്പെടുത്തുക, കുടിശിക തുക ഉടന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
കയര്‍ മേഖലയില്‍ 500 കോടി രൂപയുടെ പാക്കേജ്‌ നടപ്പാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരസമിതി ഉന്നയിച്ചു. സംയുക്‌ത സമരസമിതി ചെയര്‍മാന്‍ എ.കെ രാജന്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ പി.വി സത്യനേശന്‍, ബി.എം.എസ്‌. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ എസ്‌. ആശാമോള്‍, പി. ഡി ശ്രീനിവാസന്‍, എന്‍.പി. കമലാധരന്‍, എസ്‌. പ്രകാശന്‍, എന്‍.എസ്‌. ശിവപ്രസാദ്‌, പി.വി സന്തോഷ്‌, കെ.എസ്‌. വാസവന്‍, കെ.പി. പുഷ്‌ക്കരന്‍, സലിം ബാബു, സി.എസ്‌ രമേശന്‍, എസ്‌.രാജേന്ദ്രന്‍, എം.ഡി. സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 31 Jan 2026 05.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW