Saturday, March 14, 2026 Last Updated 5 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 11.22 AM

സ്‌റ്റീല്‍ അലമാര കുത്തിത്തുറന്ന്‌ അമ്പത്‌ പവന്‍ മോഷ്‌ടിച്ചു

uploads/news/2026/01/823170/1.jpg

പന്തളം: കുളനടയില്‍ വന്‍ കവര്‍ച്ച. കൈപ്പുഴ ലഷ്‌മി നികേതനില്‍ ബിജു നാഥിന്റെ വീട്ടിലാണ്‌ മോഷണം. വീടിന്റെ കിടപ്പുമുറിയിലെ സ്‌റ്റീല്‍ അലമാര കുത്തി തുറന്ന്‌, അതില്‍ സൂക്ഷിച്ചിരുന്ന അന്‍പത്‌ പവനനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ്‌ മോഷ്‌ടാക്കള്‍ അപഹരിച്ചത്‌. ബിജു നാഥും ഭാര്യയും ബഹറിനിലാണ്‌. വീട്ടില്‍ മാതാവ്‌ ഓമനയമ്മ (75)മാത്രമാണ്‌ താമസം. വൈകുന്നേരം വീട്‌ പൂട്ടി അടുത്ത്‌ താമസിക്കുന്ന മൂത്ത മകന്‍ ബിനുവിന്റെ വീട്ടിലാണ്‌ ഉറക്കം. ബുധനാഴ്‌ച വൈകിട്ട്‌ ഏഴ്‌ മണിയോടെ വീട്‌ പൂട്ടി പോയ ഓമനയമ്മ രാവിലെ ആറു മണിയോടുകൂടി തിരികെ എത്തി വിട്‌ തുറന്നപ്പോഴാണ്‌ മോഷണ വിവരം അറിയുന്നത്‌.
ഉടന്‍ ബന്ധുക്കളെയും പോലീസിനേയും അറിയിക്കുകയായിരുന്നു. വിരലടയാള വിദഗ്‌ദരും ഡോഗ്‌ സ്‌ക്വാഡും പരിശോധന നടത്തി. ഡി.വൈ.എസ്‌.പി. ജി. സന്തോഷ്‌ കുമാറിന്റെ മേല്‍നോട്ടത്തില്‍ കൊടുമണ്‍ സി. ഐ. ശ്രീലാല്‍ ചന്ദ്രശേഖരന്‍, എസ്‌.ഐ.മാരായ വിഷണു,ശരത്‌ കൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

Ads by Google
Advertisement
Friday 30 Jan 2026 11.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW