Wednesday, March 11, 2026 Last Updated 56 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 11.22 AM

വോട്ടര്‍ ബോധവല്‍ക്കരണ പദയാത്ര

uploads/news/2026/01/823169/4.jpg

പത്തനംതിട്ട: ദേശീയ സമ്മതിദാന ദിനത്തിന്റെ ഭാഗമായി ജില്ലാ ഇലക്ഷന്‍ ഓഫീസും പത്തനംതിട്ട മേരാ യുവ ഭാരതും നാഷണല്‍ സര്‍വീസ്‌ സ്‌കീമും സംയുക്‌തമായി വോട്ടര്‍ ബോധവല്‍ക്കരണ പദയാത്ര സംഘടിപ്പിച്ചു. എന്റെ ഇന്ത്യ എന്റെ വോട്ട്‌ കാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ടൗണ്‍ സ്‌ക്വയറില്‍ നിന്ന്‌ നഗരസഭ ടൗണ്‍ ഹാളിലേക്കായിരുന്നു പദയാത്ര.
പത്തനംതിട്ട നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന സമാപന സമ്മേളനം ജില്ലാ കലക്‌ടര്‍ എസ്‌ പ്രേം കൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. തിരഞ്ഞെടുപ്പ്‌ ഡെപ്യൂട്ടി കലക്‌ടര്‍ ബീന എസ്‌ ഹനീഫ്‌ അധ്യക്ഷയായി.
വോട്ടര്‍ ബോധവല്‍ക്കരണ പദയാത്രയുടെ ഫ്‌ളാഗ്‌ ഓഫും ബീന എസ്‌ ഹനീഫ്‌ നിര്‍വഹിച്ചു.കോന്നി ഇലക്‌ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ മുഹമ്മദ്‌ നവാസ്‌, മേരാ യുവ ഭാരത്‌ പത്തനംതിട്ട ജില്ലാ യൂത്ത്‌ ഓഫീസര്‍ സന്ദീപ്‌ കൃഷ്‌ണന്‍, പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജ്‌, കോന്നി സെന്റ്‌ തോമസ്‌ കോളജ്‌, കോന്നി എം. എന്‍. എസ്‌. എസ്‌ കോളജ്‌, കോന്നി വിഎന്‍എസ്‌ കോളജ്‌ , ചുട്ടിപ്പാറ സ്‌റ്റാസ്‌ കോളജുകളിലെ എന്‍. എസ്‌. എസ്‌ വോളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ പങ്കെടുത്തു.

Ads by Google
Advertisement
Friday 30 Jan 2026 11.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW