-->
പന്തളം: പന്തളം മഹാദേവര്‍ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവവും മായ യക്ഷിയമ്മയുടെ തിരുനടയിലെ ചന്ദ്ര പൊങ്കാലയും 31 , 1 എന്നീ തീയതികളില്‍ ക്ഷേത്ര തന്ത്രി പ്രരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിയുടെയും മേല്‍ശാന്തി ശംഭു നമ്പൂതിരിയുടെയും മുഖ്യകാര്‍മികത്വത്തില്‍ നടക്കും.
31ന് വൈകിട്ട് 3.30 ന് തോട്ടക്കോണം കരിപ്പൂര് ഭഗവതിക്ഷേത്രത്തില്‍ നിന്നും കൊടിമര ഘോഷയാത്ര, രാത്രി 7 ന് മായയക്ഷിയമ്മയുടെ തിരുനടയില്‍ ധ്വജാരോഹണം,
1 ന് രാവിലെ 8:00 മുതല്‍ കലശപൂജ, കലശാഭിഷേകം, എന്നിവ നടക്കും. രാവിലെ 8.30 ന് മുടിയൂര്‍ക്കോണം ശാസ്‌താക്ഷേത്രത്തില്‍ നിന്നും കാവടി ഘോഷയാത്ര ആരംഭിക്കും. രാവിലെ 11 ന് പഞ്ചാമൃതാഭിഷേകം 12.15 ന് അന്നപ്രസാദ വിതരണം, വൈകിട്ട് 6.30ന് ദീപാരാധന 6.45 ന് താലപ്പൊലി ഘോഷയാത്ര 7 മണി മുതല്‍ ചന്ദ്രപ്പൊങ്കാല എന്നിവയാണ് വിശേഷാല്‍ പരിപാടികള്‍.