-->
കല്ലൂപ്പാറ വിത്തു വേലി ചന്തയില്‍ ഇക്കുറി മലയോര കര്‍ഷകരുടെ പ്രത്യേക വിഭവമായ ഇറച്ചിക്കപ്പയും. കപ്പയും എല്ലോടുകൂടിയ പോത്തിറച്ചിയും പ്രത്യേക അനുപാതത്തില്‍ ചേര്‍ത്തുള്ള ഈ വിഭവം തയ്യാറാക്കുന്നത് ഇടുക്കി ജില്ലയില്‍നിന്നെത്തുന്ന പാചകക്കാരാണ്.
മണ്ണില്‍ കഠിനാധ്വാനം ചെയ്‌തിരുന്ന കര്‍ഷകരുടെ പ്രധാന ആഹാരമായിരുന്നു ഇറച്ചിക്കപ്പ. ഇതിന്റെ രുചി മനസിലാക്കി പില്‍ക്കാലത്ത് മുന്തിയ ഹോട്ടലുകളിലടക്കം കപ്പ ബിരിയാണി എന്ന പേരില്‍ ഇത് പ്രത്യേക ഇനമായി ഉള്‍പ്പെടുത്തി യെങ്കിലും തനത് രുചി നിലനിര്‍ത്താനായില്ല.
മലയോര കര്‍ഷകരുടെ സ്വന്തം വിഭവത്തിന്റെ തനിമയും സ്വാദും പുതിയ തലമുറക്ക് പകരുന്ന തിന്നതിനാണ് പരമ്പരാഗത രുചിക്കൂട്ടുകള്‍ ചേര്‍ത്ത് പരിചയസമ്പന്നരായ പാചകക്കാരാണ് വിഭവം തയ്യാറാക്കുന്നത്.