Wednesday, March 11, 2026 Last Updated 36 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 11.22 AM

മലയോര വിനോദ സഞ്ചാരത്തിനും പദ്ധതി

പത്തനംതിട്ട: ശബരിമലക്കും പമ്പാ ശുചീകരണത്തിനും പ്രാധാന്യം നല്‍കിയ ബജറ്റ്‌ ജില്ലയുടെ വികസനം ത്വരിതപ്പെടുത്തുമെന്ന്‌ ഇടത്‌ പക്ഷ നേതാക്കള്‍.എന്നാല്‍ ഒരേ പദ്ധതി തന്നെയാണ്‌ വീണ്ടും പ്രഖ്യാപിക്കുന്നതെന്ന്‌ യു.ഡി.എഫ്‌ നേതാക്കളും പറയുന്നു.

ശബരിമല
മാസ്‌റ്റര്‍പ്ലാന്‍

ശബരിമല തീര്‍ത്ഥാടകര്‍ക്ക്‌ സുസ്‌ഥിരമായ അടിസ്‌ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും പരിസ്‌ഥിതി സംരക്ഷണത്തിനു മായി, സന്നിധാനം, പമ്പ, നിലയ്‌ക്കല്‍ എന്നിവയുടെ വികസനത്തിനായി ശബരിമല മാസ്‌റ്റര്‍ പ്ലാന്‍ പദ്ധതിയ്‌ക്ക് വിഹിതം 30 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു. ക്ലീന്‍ പമ്പാ പദ്ധതിയും ഇതിന്റെ ഭാഗമാകും.കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നദികളില്‍ ഒന്നായ പമ്പാ നദി മാലിന്യമുക്‌തമാക്കുവാന്‍ ക്ലീന്‍ പമ്പാ പദ്ധതിക്കായി 30 കോടി രൂപ വകയിരുത്തി.

ആറന്മുളയില്‍
നദീ സംരക്ഷണവും
കോടതി സമുച്ചയവും

പത്തനംതിട്ട : കോടതി സമുച്ചയം , ഇറിഗേഷന്‍ കോംപ്ലക്‌സ്, വിവിധ റോഡുകള്‍ എന്നിവ ഉള്‍പ്പടെ 120 കോടിയോളം രൂപയുടെ വിവിധ പദ്ധതികള്‍ ബഡ്‌ജറ്റിലുണ്ട്‌. . ശബരിമല തീര്‍ത്ഥാടനവും മാരാമണ്‍ കണ്‍വന്‍ഷനും ചെറുകോല്‍പ്പുഴ കണ്‍വന്‍ഷനും നടക്കുന്നത്‌ പമ്പാ തീരവുമായി ബന്ധപ്പെട്ടാണ്‌. പത്തനംതിട്ടയിലെ തീര്‍ത്ഥാടന റോഡുകള്‍ വികസിപ്പിക്കുന്നതിനായി 15 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്‌ .
5 കോടി രൂപയുടെ പത്തനംതിട്ട ഇറിഗേഷന്‍ കോംപ്ലക്‌സ് സ്‌ഥാപിക്കുന്നതിനും ബജറ്റില്‍ തുക അനുവദിച്ചു. കരീലമുക്ക്‌-ഓതറ മാമ്മൂട്‌ - ഓതറ-പരമൂട്ടില്‍ക്കടവ്‌ റോഡ്‌, പുത്തന്‍പീടിക - കൊടുംന്തറ റോഡ്‌ , ബ്രാഞ്ച്‌ റോഡ്‌ - പരപ്പുഴ ക്രോസ്‌ റോഡ്‌ - ചിറയിറമ്പ്‌ - തോണിപ്പുഴ - ആത്മാവ്‌ - കുരിശുകവല റോഡ്‌, ഇലന്തൂര്‍ - ചിറക്കാല-കുഴിക്കാല - കുളത്തുങ്കല്‍ പടി റോഡ്‌ തെക്കേമല - നാരങ്ങാനം റോഡ്‌ , കുളനട - സൊസെറ്റി പടി - കാരിത്തോട്ട റോഡ്‌ ബി.എം ബി.സി ടാറിംഗ്‌ എന്നിവയ്‌ക്കും ബജറ്റില്‍ ആദ്യഘട്ടമായി തുക വകയിരുത്തിയിട്ടുണ്ട്‌.പത്തനംതിട്ട ജില്ലയുടേയും ആറന്മുള നിയോജക മണ്ഡലത്തിന്റേയും വികസനത്തിന്‌ സംസ്‌ഥാന ബജറ്റില്‍ പ്രാധാന്യം നല്‍കിയതായി ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോര്‍ജ്‌ പറഞ്ഞു.

തിരുവല്ലയില്‍
റോഡുകള്‍ക്കും
സ്‌റ്റേഡിയത്തിനും
പരിഗണന

ബജറ്റില്‍ തിരുവല്ല നിയോജകമണ്ഡലത്തില്‍ 159.87 കോടി രൂപയുടെ പ്രവൃത്തികള്‍ ഉള്‍ക്കൊള്ളിച്ചതായി മാത്യു ടി.തോമസ്‌ എം.എല്‍. എ . കുന്നന്താനം അമ്പലംപടി പ്ലാച്ചിറപടി പാലയ്‌ക്കത്തകിടി റോഡ്‌ (7 കോടി), ആലംതുരുത്തി പനച്ചമൂട്‌ തോക്കിനടി ചക്കുളത്ത്‌ കടവ്‌ പനച്ചമൂട്‌ റോഡ്‌ (10 കോടി), പന്നായി തേവേരി (10 കോടി), നീരേറ്റുപുറം മേഖലയുടെ പുനരുജ്‌ജീവനവും, വെള്ളപ്പൊക്ക നിവാരണ പ്രവൃത്തി (6 കോടി), ആലംതുരുത്തി പനച്ചമൂട്‌ തോക്കിനടി ചക്കുളത്ത്‌ കടവ്‌ പനച്ചമൂട്‌ റോഡ്‌ (8.5 കോടി), 79 മൈല്‍ എം. സി റോഡ്‌ 1 മൈല്‍ റ്റി .കെ റോഡ്‌ (3 കോടി) നിരണം, കടപ്ര പഞ്ചായത്തുകളില്‍ കൃഷിഭവന്‍ നിര്‍മ്മാണം (3.5 കോടി), എസ്‌ .എം വി റോഡ്‌ (3.3 കോടി), കണ്ണംപ്ലാവ്‌ കുളത്തൂര്‍മുഴി റോഡ്‌ (10 കോടി), അട്ടക്കുളം വായ്‌ പൂര്‌ റോഡ്‌ (10 കോടി), മാന്താനം - മൂശാരികവല റോഡ്‌ (8 കോടി), തോട്ടടി വട്ടടി റോഡ്‌ (5 കോടി) കോലറയാറിന്റെ പുനരുജ്‌ജീവനം (2.07 കോടി), നിരണം തോട്ടടി പാലം (10 കോടി), തോണ്ടറ ഈരടിച്ചിറ മുണ്ടടിച്ചിറ റോഡ്‌ (9 കോടി) തേലപ്പുഴകടവ്‌ പാലം (12 കോടി), മന്നംകരച്ചിറ പാലം (9 കോടി), മഞ്ഞാടി ആമല്ലൂര്‍ കുറ്റപ്പുഴ റോഡ്‌ ( 3.5 കോടി),കുറ്റപ്പുഴ പി എച്ച്‌ സിക്ക്‌ പുതിയ കെട്ടിടം (10കോടി), തിരുവല്ല മുനിസിപ്പല്‍ സേ്‌റ്റഡിയത്തിന്റെ നവീകരണം (20 കോടി) അഴിയിടത്തുചിറ ഗവ. ഹൈസ്‌ക്കൂള്‍ പുതിയ കെട്ടിട നിര്‍മ്മാണത്തിന്‌ 2 കോടിയും അനുവദിച്ചു.

റാന്നിയില്‍
വിനോദസഞ്ചാരത്തിന്‌
പരിഗണന

അടിസ്‌ഥാന സൗകര്യ വികസനത്തിനും വിനോദസഞ്ചാരത്തിനും പരമ്പരാഗത കലാരൂപങ്ങളുടെ സംരക്ഷണത്തിനും പള്ളിയോടങ്ങളുടെ സംരക്ഷണത്തിനും ഉള്‍പ്പടെ പദ്ധതികള്‍ക്കായി 203.5 കോടി രൂപ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. റാന്നിയുടെ കിഴക്കന്‍ മലയോര മേഖലയിലെ റോഡിലുകളുടെ വികസനത്തിനായി തുക അനുവദിച്ചിട്ടുണ്ട്‌.
റാന്നി ഇന്നര്‍ ബൈപ്പാസ്‌ റോഡിന്‌ ബജറ്റില്‍ അനുമതിയായി. പ്രാരംഭ പ്രവര്‍ത്തികള്‍ക്കായി 1 കോടി രൂപയാണ്‌ അനുവദിച്ചിരിക്കുന്നത്‌. പള്ളിയോട സംരക്ഷണത്തിന്‌ 50 ലക്ഷം രൂപ കൂടി അനുവദിച്ചു.
നേരത്തെ 10 പള്ളിയോടങ്ങളുടെ സംരക്ഷണത്തിന്‌ 1 കോടി രൂപ അനുവദിച്ച പ്രവര്‍ത്തികള്‍ക്ക്‌ ഭരണാനുമതിയായി. ഇവയുടെ ടെണ്ടര്‍ നടപടിയിലേക്ക്‌ നീങ്ങിയിട്ടുണ്ട്‌.തെള്ളിയൂര്‍, കോട്ടാങ്ങല്‍ പടയണി ഗ്രാമങ്ങള്‍ക്ക്‌ മ്യൂസിയങ്ങള്‍ നിര്‍മ്മിക്കുന്നതിന്‌ 50 ലക്ഷം രൂപ വീതം സംസ്‌ഥാന ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്‌.
വന്യ മൃഗ ആക്രമണം രൂക്ഷമായി അനുഭവപ്പെടുന്ന പെരുനാട്‌, വടശ്ശേരിക്കര , വെച്ചുച്ചിറ പഞ്ചായത്തുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട്‌ കോടി രൂപയാണ്‌ ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്‌.
ജില്ലാ വികസനം
പ്രഖ്യാപനങ്ങള്‍ മാത്രം: പി. മോഹന്‍ രാജ്‌

ബഡ്‌ജറ്റ്‌ ജില്ലയിലെ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തനം മാത്രംആണെന്ന്‌ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.മോഹന്‍ രാജ്‌.
ശബരിമല വികസനം മുഖ്യമന്തി ആയിരുന്ന കെ.കരുണാകരന്‍ 10 കോടി അനുവദിച്ചു്‌ ആരംഭിച്ചതാണ്‌.നിലക്കല്‍ ബേസ്‌ ക്യാമ്പ്‌ ഉമ്മന്‍ ചാണ്ടിയുടെ ദീര്‍ഘ വീക്ഷണവും.ഇതിന്‌ പിന്നാലെ ഇപ്പോള്‍ തുക വകയിരുത്തുന്നത്‌ സ്വാഭാവിക പ്രക്രിയ മാത്രമാണ്‌.കൃത്യമായ വരവില്ലാതെ പദ്ധതികള്‍ക്ക്‌ തുക വകയിരുത്തിയാല്‍ അത്‌ നടപ്പിലാകില്ല എന്നുറപ്പാണ്‌.
ഇതാണ്‌ ബഡ്‌ജറ്റില്‍ ജില്ലയിലെ പ്രഖ്യാപനങ്ങള്‍ എന്നും മോഹന്‍രാജ്‌ പറഞ്ഞു.

Ads by Google
Advertisement
Friday 30 Jan 2026 11.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW