-->
ഇലന്തൂര്‍: വിശ്വ ഹിന്ദു ദേവസം നാരായണ മംഗലം ധര്‍മശാസ്‌താ ക്ഷേത്രത്തില്‍ ഉത്സവത്തിന് കോടിയേറി .ഗിരീഷ് ശര്‍മ,രംഗനാഥ ശര്‍മ്മ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.കൊടിയേറ്റ് സദ്യ,കാണിക്കമണ്ഡപത്തിലേക്ക് എഴുന്നെള്ളത്തു് എന്നിവയും നടന്നു.
രണ്ടാം ഉത്സവ ദിനമായ ഇന്ന് മുതല്‍ ആറാട്ട് ദിവസമായ ഫെബ്രുവരി മൂന്ന് വരെ എല്ലാ ദിവസവും അഷ്‌ട ദ്രവ്യ ഗണപതി ഹോമം,ഭാഗവത പാരായണം ,അന്നദാനം, കാണിക്കമണ്ഡപത്തിലേക്ക് എഴുന്നെള്ളത്തു് എന്നിവ ഉണ്ടായിരിക്കും.
ഇന്ന് രാത്രി എട്ടിന് ഭക്‌തി ഗാനമേള,31 ന് എട്ടിന് കൈകൊട്ടിക്കളി,ഒന്നിന് രാത്രി എട്ടിന് കൈകൊട്ടിക്കളി.രണ്ടിന് വൈകിട്ട് ആറിന് ഇലന്തൂര്‍ പേട്ട ഗണപതി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും.ഏഴിന് സെമി ക്‌ളാസിക്കല്‍ ഡാന്‍സ്,രാത്രി 8.30 ന് പള്ളിവേട്ട.സമാപന ദിവസമായ മൂന്നിന് വൈകിട്ട് അഞ്ചിന് ആറാട്ട് എഴുന്നെള്ളിപ്പ്,11 ന് കൊടിയിറക്ക്,11.30 ണ് നൃത്ത നാടകം.