Wednesday, March 11, 2026 Last Updated 47 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 11.21 AM

അപകടമൊഴിയാതെ പിഴക്‌ പാലം; നിവേദനം നല്‍കി നാട്ടുകാര്‍

uploads/news/2026/01/823162/3.jpg

രാമപുരം: മൂവാറ്റുപുഴ - പുനലൂര്‍ റോഡില്‍ പാലായ്‌ക്കും തൊടുപുഴയ്‌ക്കും ഇടയില്‍ പിഴക്‌ പാലത്തില്‍ അപകടം തുടര്‍ക്കഥയാകുന്നത്‌ മൂലം നാട്ടുകാരുടെ നേതൃത്വത്തില്‍ ജില്ലാ കലക്‌ടര്‍ക്ക്‌ നിവേദനം നല്‍കി.
ഈ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ 2017 മുതല്‍ പാലം ജംഗ്‌ഷനില്‍ അപ കടങ്ങള്‍ പതിവാണ്‌. അപകടങ്ങള്‍ക്ക്‌ പലപ്പോഴും കാരണമാകുന്നത്‌ റോഡിന്റെ ഈ ഭാഗത്തെ അശാസ്‌ത്രീയമായ നിര്‍മ്മാണമാണ്‌. അമിതവേഗത്തില്‍ എത്തുന്ന വാഹനം നിയന്ത്രണം നഷ്‌ടപ്പെടുകയും മറ്റു വാഹനങ്ങളില്‍ ഇടിച്ചും, മറിഞ്ഞുമാണ്‌ പലപ്പോഴും ഇവിടെ അപകടം ഉണ്ടാകുന്നത്‌. ടൂവീലര്‍, കാല്‍നട യാത്രക്കാരാണ്‌ അപകടത്തില്‍ കൂടുതലും ഇരകളാകുന്നത്‌. കടനാട്‌ റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക്‌ പ്രവേശിക്കുന്ന വാഹനത്തെ തൊടുപുഴ ഭാഗത്ത്‌ നിന്ന്‌ വരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക്‌ കാണാന്‍ കഴിയുകയില്ല. ഇതു കാരണം പലപ്പോഴും കടനാട്‌ റോഡില്‍ നിന്നും പ്രവേശിക്കുന്ന വാഹനം തൊടുപുഴയില്‍ നിന്നും വരുന്ന വാഹനത്തില്‍ ഇടിക്കാന്‍ കാരണമാകുന്നു. മുമ്പ്‌ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക്‌ പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ ഇവിടെ പരിശോധന നടത്തി അപകട മേഖലയാണന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളതാണ്‌. പി.ഡബ്ല്യു.ഡി. ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ച്‌ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന്‌ വകുപ്പ്‌ മന്ത്രി നിര്‍ദ്ദേശം നല്‍കിയതുമാണ്‌. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അപകടം കുറയ്‌ക്കാന്‍ യാതൊരു മാര്‍ണ്മങ്ങളും ഇവിടെ സ്വീകരിച്ചിട്ടില്ല. പലപ്പോഴും അപകടത്തില്‍പ്പെടുന്ന ആളുകളെ ഓട്ടോറിക്ഷ തൊഴിലാളികളും, സമീപവാസികളുമാണ്‌ ആശുപത്രിയില്‍ എത്തിക്കുന്നത്‌. പിഴക്‌ പാലം ജംഗ്‌ഷനിലെ അപകടത്തെത്തുടര്‍ന്ന്‌ മരണവും നിരവധി ആളുകള്‍ക്ക്‌ ഗുരുതര പരിക്കുകളും ഉണ്ടായിട്ടുമുണ്ട്‌. ഏറ്റവും തിരക്കുള്ള ഈ ജംഗ്‌ഷനില്‍ വഴി മുറിച്ചുകടക്കുന്നതിനും ബുദ്ധിമുട്ടാണ്‌. റോഡില്‍ സ്‌പീഡ്‌ ബ്രേക്കറുകള്‍, അപകട മുന്നറിയിപ്പ്‌ ബോര്‍ഡ്‌, സിഗ്നല്‍ ലൈറ്റ്‌ എന്നിവ സ്‌ഥാപിച്ചാല്‍ അപകടം കുറയ്‌ക്കാന്‍ കഴിയും. ഇതിനോടകം ഇവിടെ നൂറുകണക്കിന്‌ അപകടങ്ങള്‍ നടന്നിട്ടുണ്ട്‌. ഇത്രയേറെ അപകടങ്ങള്‍ നടന്നിട്ടും ഇവിടെ യാതൊരു സൂചനാ മുന്നറിയിപ്പ്‌ ബോര്‍ഡുകള്‍ പോലും സ്‌ഥാപിച്ചിട്ടില്ല. മുമ്പ്‌ ഇവിടെ ട്രാഫിക്ക്‌ സുഗമമാക്കുന്നതിന്‌ പോലീസിനെ ഡ്യൂട്ടിക്ക്‌ ഇട്ടിരുന്നു. ഒരു വര്‍ഷത്തിന്‌ ശേഷം അത്‌ പിന്‍വലിച്ചു. ഇതിന്‌ പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പ്രദേശവാസികള്‍ കളക്‌ടര്‍ക്ക്‌ നിവേദനം സമര്‍പ്പിച്ചത്‌.

Ads by Google
Advertisement
Friday 30 Jan 2026 11.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW