Wednesday, March 11, 2026 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 11.21 AM

കുമരകത്ത്‌ ഹെലിപ്പാഡ്‌ നിര്‍മിക്കാന്‍ അഞ്ചുകോടി

uploads/news/2026/01/823160/1.jpg

കോട്ടയം: കുമരകത്ത്‌ ഹെലിപ്പാഡ്‌ നിര്‍മിക്കാന്‍ അഞ്ചു കോടി. രാഷ്‌ട്രപതി ദ്രൗപദി മുര്‍മ്മുവിന്റെ കുമരകം സന്ദര്‍നത്തിന്‌ പിന്നാലെയാണു കുമരകത്ത്‌ ഹെലിപ്പാഡില്ലാത്തതിന്റെ ബുദ്ധിമുട്ടു ചര്‍ച്ചയായത്‌. ഹെലിപ്പാഡിന്റെ കുറവു മൂലം ഏറെ ഗതാഗത നിയന്ത്രണം വേണ്ടി വന്നത്‌ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതേത്തുടര്‍ന്നു മന്ത്രി വി.എന്‍.വാസവന്റെ ഇടപെടലിലാണു പദ്ധതി ബജറ്റില്‍ ഇടം പിടിച്ചത്‌.
രാഷ്‌ട്ര തലവന്‍മാരടക്കം സന്ദര്‍ശനം നടത്തുന്ന കുമരകത്തിന്റെ ഹോട്ടല്‍ വ്യവസായ മേഖലയ്‌ക്കും ടൂറിസം രംഗത്തിനും ഏറ്റവും ഗുണകരമാകണമെന്ന ലക്ഷ്യവുമുണ്ട്‌. കാല്‍നൂറ്റാണ്ട്‌ മുന്‍പു മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ സന്ദര്‍ശനത്തിലൂടെയാണു കുമരകം രാജ്യാന്തരശ്രദ്ധ നേടുന്നത്‌. ശേഷം ശ്രീലങ്കന്‍ പ്രസിഡന്റായിരുന്ന ചന്ദ്രിക കുമാരത്തുംഗെ, ചാള്‍സ്‌ രാജകുമാരന്‍, മുന്‍ രാഷ്‌ട്രപതി പ്രതിഭാ പാട്ടില്‍ തുടങ്ങിയവരെല്ലാം കുമരകത്തിന്റെ കായല്‍ സൗന്ദര്യം കണ്ടറിഞ്ഞു. ഏറ്റവും അവസാനം കഴിഞ്ഞ വര്‍ഷം ബഹുമാന്യ രാഷ്‌ട്രപതി ദ്രൗപതി മുര്‍മ്മുവും കുമരകം സന്ദര്‍ശിച്ചു. ജി 20 ഉച്ചകോടിക്ക്‌ വേദിയായത്‌ കുമരകത്തിന്റെ പെരുമ രാജ്യാന്തര ടൂറിസ മേഖലയില്‍ വേറിട്ട മേല്‍വിലാസം ഉണ്ടാക്കി.
എന്നാല്‍ വി.ഐ.പികള്‍ കുമരകത്തെത്തണമെങ്കില്‍ റോഡ്‌ മാര്‍ഗം മാത്രമാണ്‌ ആശ്രയം. കോട്ടയം പോലീസ്‌ പരേഡ്‌ ഗ്രൗണ്ടില്‍ ഇറങ്ങിയ ശേഷം റോഡ്‌ മാര്‍ഗം കുമരകത്തേയ്‌ക്കു പോകണം. അല്ലെങ്കില്‍ കൊച്ചിയില്‍ നിന്നു വരണം. സുരക്ഷാ പ്രശ്‌നവും മറ്റ്‌ ബുദ്ധിമുട്ടുകളും നിലനില്‍ക്കുമ്പോഴാണു ഹെലിപ്പാഡെന്ന ആവശ്യം ചര്‍ച്ചയായത്‌.
ഹെലിപ്പാഡ്‌ യാഥാര്‍ഥ്യമായാല്‍ രാജ്യാന്തര വിനോദ സഞ്ചാരികളുടെ കുത്തൊഴുക്കുണ്ടാകും.വി.വി.ഐ.പികള്‍ കൂടുതലായി എത്തുന്നതിനൊപ്പം കുടുതല്‍ ദേശീയ അന്തര്‍ ദേശീയ സമ്മേ ഇനങ്ങള്‍ക്ക്‌ കുമരകം വേദിയാകും. വേമ്പനാട്ട്‌ കായലിന്റെ ആകാശ ദൃശ്യമെന്ന സാദ്ധ്യതയും മുന്നിലുണ്ട്‌.വി.വി.ഐ.പി ഹെലികോപ്‌ടറുകള്‍ അടക്കം ഇറങ്ങാന്‍ പറ്റുന്ന രീതിയിലാണു കുമരകത്ത്‌ ഹെലിപ്പാഡ്‌ ഒരുങ്ങുന്നതെന്നു മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.

Ads by Google
Advertisement
Friday 30 Jan 2026 11.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW