Wednesday, March 11, 2026 Last Updated 5 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 11.21 AM

കാറും എയ്‌സും കൂട്ടിയിടിച്ച്‌ നാലുപേര്‍ക്ക്‌ പരുക്ക്‌

uploads/news/2026/01/823159/4.jpg

കുത്തുരുത്തി: കാറും എയ്‌സും കൂട്ടിയിടിച്ചു അമ്മയും മക്കളും ഉള്‍പെടെ നാലുപേര്‍ക്ക്‌ പരുക്കേറ്റൂ. ഇന്നലെ വൈകിട്ട്‌ അഞ്ചോടെ മാന്നാര്‍ കാര്‍ഷിക സര്‍വീസ്‌ സഹകരണ ബാങ്കിനു സമീപമാണ്‌ അപകടം. അപകടത്തില്‍ പരുക്കേറ്റ കാര്‍ യാത്രീകരായ പെരുവ വേലമറ്റത്തില്‍ ഷീബ സണ്ണി (41), മക്കളായ അനക്‌സ് (18), എക്‌സാ (18), എയ്‌സിന്റെ ഡ്രൈവര്‍ തൃപ്പൂണിത്തുറ പേരൂര്‍ വടക്കേമാളികയില്‍ വി.എസ്‌. രാഗേഷ്‌ (41) എന്നിവരെ മുട്ടുചിറ എച്ച്‌.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇരു വാഹനങ്ങളുടെ മുന്‍വശം തകര്‍ന്നു. അപകടത്തെ തുടര്‍ന്നു വാഹനത്തില്‍ കുരുങ്ങിയവരെ ഫയര്‍ഫോഴ്‌സെത്തിയാണു പുറത്തെടുത്തത്‌. അപകടത്തെ തുടര്‍ന്ന്‌ ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ അല്‍പസമയം വാഹന ഗതാഗതം തടസപ്പെട്ടു.

Ads by Google
Advertisement
Friday 30 Jan 2026 11.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW