-->
പെരുവ: കുടിവെള്ളക്ഷാമം രൂക്ഷം, കനാല്‍ തുറന്നു വിട്ടെങ്കിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തത് മൂലം കനാലിലൂടെ വെള്ളം എത്തിയില്ല. ഇതോടെ കുടിവെള്ളവും കൃഷിക്കാവശ്യമുള്ള വെള്ളവുമില്ലാതെ വിഷമിക്കുകയാണു നാട്ടുകാര്‍.
എം.വി.ഐ.പി. യുടെ മരങ്ങോലി -പെരുവ ഉപകനാലാണു കഴിഞ്ഞ ദിവസം തുറന്നുവിട്ടത് എന്നാല്‍ മരങ്ങോലി ഭാഗത്ത് മാത്രമാണു വെള്ളം എത്തിയത്. അവിടം മുതല്‍ വടുകുന്നപ്പുഴ വരെയുള്ള ഭാഗത്തു കനാല്‍ ശുചീകരിക്കാത്തതുമൂലം വെള്ളം ഒഴുകി എത്തിയില്ല. ജനുവരി 23 മുതല്‍ 26 വരെ കനാലിലൂടെ വെള്ളം തുറന്നു വിടുമെന്ന് എം.വി.ഐ.പി. പിറവം ഡിവിഷന്‍ ഓഫീസില്‍ നിന്നും അറിയിപ്പു നല്‍കിയിരുന്നു. ഇതില്‍ പ്രകാരം 24 ന് കനാല്‍ തുറന്നെങ്കിലും കുടിവെള്ളക്ഷാമം രൂക്ഷമായ പെരുവ വടുകുന്നപ്പുഴ ഭാഗത്തേക്ക് വെള്ളം എത്തിയില്ല. ഈ കനാലിന്റെ ഭൂരിഭാഗവും കാടുകയറി കിടക്കുകയാണ്. ഇതു ശുചീകരിച്ചെങ്കില്‍ മാത്രമേ ഇതിലൂടെ വെള്ളം ഒഴുകുയുള്ളൂ. പെരുവ, വടുകുന്നപ്പുഴ പൂക്കാട് ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമവും, മുളക്കുളം ഇടയാറ്റു പാടശേഖരത്തില്‍ കൃഷിക്കും വെള്ളം അത്യാവശ്യമായിരിക്കുകയാണ്. കനാല്‍ ശുചീകരിക്കാന്‍ ഇറിഗേഷന്‍ വകുപ്പിനു പണമില്ലെന്നും പഞ്ചായത്ത് ചെയ്യണമെന്നാണു ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്. കനാല്‍ കടന്നുപോകുന്ന സമീപ പഞ്ചായത്തായ ഇലഞ്ഞി, ഞീഴൂര്‍ എന്നിവിടങ്ങളില്‍ തൊഴിലുറപ്പുകാരെ ഉപയോഗിച്ചും, മറ്റു ഫണ്ട് ഉപയോഗിച്ചും കനാല്‍ വൃത്തിയാക്കുകയും വെള്ളം എത്തുകയും ചെയ്‌തു. എന്നാല്‍, മുളക്കുളം പഞ്ചായത്തില്‍ മാത്രം ഇതിനുവേണ്ട നടപടി ഇതുവരെയും സ്വീകരിച്ചില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. എത്രയും വേഗം കനാല്‍ ശുചീകരിച്ചു വെള്ളം കനാലിലൂടെ ഒഴുക്കണമെന്നു നാട്ടുകാരും, കര്‍ഷകരും ആവശ്യപ്പെടുന്നു.