Wednesday, March 11, 2026 Last Updated 15 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 11.21 AM

രാമപുരത്തെ കപ്പ മോഷണം; പ്രതികളെ പിടികൂടണം

രാമപുരം: രാമപുരത്തും പരിസര പ്രദേശങ്ങളിലും വ്യാപകമായി കാര്‍ഷിക വിളകള്‍ മോഷണം പോകുന്നത്‌ പതിവാകുന്നു. മാസങ്ങളോളം നട്ടു നനച്ച്‌ കര്‍ഷകര്‍ വളര്‍ത്തുന്ന വിളകള്‍ മോഷണം പോകുന്നതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലാണ്‌. കാലാവസ്‌ഥാവ്യതിയാനം മൂലവും, ഇടനിലക്കാരുടെ ചൂഷണം മൂലവും വലയുന്ന കര്‍ഷകര്‍ക്ക്‌ വിളകള്‍ മോഷണം പോകുന്നത്‌ ഇടിമിന്നല്‍ ഏറ്റതുപോലെയാണ്‌.
ഇളങ്കൂര്‍ മറ്റത്ത്‌ പുതുകുന്നേല്‍ ബേബിയുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്ത്‌ പാട്ടത്തിനെടുത്ത്‌ കൃഷിചെയ്യുന്ന സ്‌ഥലത്തെ കപ്പയാണ്‌ മോഷ്‌ടാക്കള്‍ എല്ലാ ദിവസവും നിരന്തരം മോഷ്‌ടിച്ചുകൊണ്ട്‌ പോകുന്നത്‌. കര്‍ഷകനായ വടക്കേക്കുറ്റ്‌ ജിന്നി തോമസാണ്‌ പാട്ടത്തിനെടുത്ത്‌ കൃഷി ഇറക്കിയിരിക്കുന്നത്‌. പലപ്പോഴായി നൂറുകണക്കിന്‌ ചുവട്‌ കപ്പ മോഷണം പോയി. അടിയന്തിരമായി മോഷ്‌ടാക്കളെ പിടികൂടണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Friday 30 Jan 2026 11.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW