Thursday, March 12, 2026 Last Updated 54 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 11.21 AM

വെള്ളൂര്‍ കെ.പി.പി.എല്ലിന്റെ തുടര്‍ വികസനത്തിന്‌ 190 കോടി

കോട്ടയം: സംസ്‌ഥാന ബജറ്റില്‍ കോട്ടയത്തിനു തലോടല്‍. പേപ്പര്‍ കമ്പനിയായ വെള്ളൂര്‍ കെ.പി.പി.എല്ലിന്റെ തുടര്‍ വികസനത്തിനു 190 കോടി അനുവദിച്ചതു ന്യൂസ്‌ പ്രിന്റ്‌ കൂടാതെ മൂല്യവര്‍ധിത ഉത്‌പ്പന്നങ്ങളുടെ നിര്‍മാണത്തിനു കരുത്തു പകരും. പാലാ ജനറല്‍ ആശുപത്രിക്ക്‌ 25 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന്‌ ആരോഗ്യമേഖലയ്‌ക്കു നേട്ടമാണ്‌.
റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ത്തീകരണത്തിനുമായി 20 കോടി രൂപയും, ഹോസ്‌പിറ്റലിന്റെ ചുറ്റുമതില്‍ നിര്‍മാണത്തിന്‌ 5 കോടി രൂപയുമാണു വകയിരുത്തിയിരിക്കുന്നത്‌.
കൂടല്ലൂരില്‍ നിര്‍മാണത്തില്‍ ഇരിക്കുന്ന കേരള പാഡി പ്ര?ക്യുര്‍മെന്റ്‌ പ്രോസസിങ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിങ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിക്ക്‌ (കാപ്‌കോസ്‌) 10 കോടിയും അനുവദിച്ചിട്ടുണ്ട്‌. നെല്ല്‌ സംഭരണമടക്കം വേഗത്തിലാക്കാന്‍ ഇത്‌ സഹായിക്കും.
പത്തതംതിട്ട -കോട്ടയം തീര്‍ഥാടന പാതയ്‌ക്ക് 15 കോടിയും ഉദയനാപുരം- നേരേകടവ്‌ റോഡിന്‌ 10 കോടിയും കോട്ടയം ചെറിയപള്ളി തീര്‍ഥാടന ടൂറിസം വികസിപ്പിക്കുന്നതിനു രണ്ടു കോടിയും ചെമ്പ്‌ കാട്ടിക്കുന്നില്‍ കളിസ്‌ഥലത്തിന്‌ 1.50 കോടിയും അനുവദിച്ചിട്ടുണ്ട്‌. ആദ്യഘട്ടത്തില്‍ ജില്ലയിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടില്ലെങ്കിലും എം.സി റോഡ്‌ വികസനം ഭാവിയില്‍ ജില്ലയ്‌ക്കും ഗുണകരമാവും.പദ്ധതിക്കായി വന്‍തുകയാണു നീക്കിവെച്ചിരിക്കുന്നത്‌. ജങ്‌ഷനുകളുടെ വികസനവും ബൈപ്പാസ്‌ റോഡ്‌ നിര്‍മാണവും ആണ്‌ ആദ്യഘട്ടത്തില്‍ ഉള്ളത്‌. പൊന്‍കുന്നം - തൊടുപുഴ ഉള്‍പ്പെടെയുള്ള റോഡുകളുടെ വികസനത്തിനു തുക നീക്കി വെച്ചിട്ടുണ്ട്‌.
കുമരകത്ത്‌ ഹെലിപ്പാഡിനു തുകയനുവദിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Friday 30 Jan 2026 11.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW