Saturday, March 14, 2026 Last Updated 17 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 11.21 AM

പാറോച്ചാല്‍ തിരുവാതുക്കല്‍ റോഡിന്‌ 20 കോടി രൂപ

കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ സി.ആര്‍.ഐ.എഫ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്തര്‍ദേശീയ നിലവാരത്തില്‍ കടുവാക്കുളം - മണിപ്പുഴ - സിമന്റ്‌ കവല - പാറോച്ചാല്‍ തിരുവാതുക്കല്‍ റോഡ്‌ നിര്‍മ്മാണത്തിനായി 20 കോടി രൂപ അനുവദിച്ചതായി ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എം.പി. അറിയിച്ചു.മേജര്‍ ഡിസ്‌ട്രിക്‌ട് റോഡായ ഇതിന്റെ 10.850 കിലോമീറ്റര്‍ ദൂരമാണ്‌ നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.
തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ യുടെ ശ്രമ ഫലമായി നിര്‍മിച്ച പാറോച്ചാല്‍ തിരുവാതുക്കല്‍ റോഡ്‌ കോട്ടയം നഗരത്തിന്റെ ഗതാഗത കുരുക്ക്‌ പരിഹരിക്കാന്‍ വലിയ സഹായമാണ്‌. എം. സി.റോഡിലൂടെ വരുന്ന വാഹനങ്ങള്‍ സിമന്റ്‌ കവലയില്‍ നിന്നു തിരിഞ്ഞു കുമരകം, ഏറ്റുമാനൂര്‍ ഭാഗങ്ങളിലേക്ക്‌ ഈറോഡിലൂടെ പോകുവാന്‍ സാധിക്കും. മണിപ്പുഴയില്‍ നിന്ന്‌ കിഴക്കോട്‌ തിരിഞ്ഞ്‌ കടുവാക്കുളം വഴി കൊല്ലാട്‌ ദേവലോകം വഴി കഞ്ഞിക്കുഴിയില്‍ എത്തുവാനും സാധിക്കും.

Ads by Google
Advertisement
Friday 30 Jan 2026 11.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW