-->
തൊടുപുഴ: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സംസ്‌ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ജനങ്ങളെ കബളിപ്പിക്കലാണെന്ന് മുസ്ലിം ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി അഡ്വ: പി.എം.എ സലാം.
പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് വരുമാനം എവിടെ നിന്നെന്ന് സര്‍ക്കാര്‍ പറയുന്നില്ല. കഴിഞ്ഞ 10 വര്‍ഷക്കാലം ചെയ്യാന്‍ കഴിയാതിരുന്ന പദ്ധതികള്‍ ഇപ്പോള്‍ പ്രഖ്യാപിക്കുന്നത് ഭരണ പരാജയം തുറന്നു കാട്ടുന്നതാണ്. ഭരണ കാലാവധി അവസാനിക്കുന്ന വേളയില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് ജനപ്രതിനിധികള്‍ക്കായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ ശില്‌പശാലയും ഉപഹാര വിതരണവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈ.എം.സി.എ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി മുഖ്യാഥിതിയായിരുന്നു. സംസ്‌ഥാന വൈസ് പ്രസിഡന്റ് ടി.എം. സലിം ഉപഹാര വിതരണം നിര്‍വഹിച്ചു. സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം സി. ശ്യാം സുന്ദര്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ എം.എസ് മുഹമ്മദ്, എസ്.എം ഷരീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ് സിയാദ്, ട്രഷറര്‍ ടി.കെ നവാസ്, ദേശീയ സമിതിയംഗം കെ.എസ് മുഹമ്മദ്‌കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.