-->
തൊടുപുഴ: സംസ്‌ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണമുള്‍പ്പടെ സാമ്പത്തിക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ ബജറ്റിനെ സ്വാഗതം ചെയ്‌ത് അധ്യാപകരും ജീവനക്കാരും എഫ്. എസ്.ഇ.ടി.ഒ ജില്ലാ കേന്ദ്രത്തിലും ഏരിയ കേന്ദ്രങ്ങളിലും പ്രകടനം നടത്തി.
തൊടുപുഴ സിവില്‍ സ്‌റ്റേഷനില്‍ സംഘടിപ്പിച്ച പ്രകടനം കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്‌ഥാന വൈസ് പ്രസിഡന്റ് ടി.എം ഹാജറ ഉദ്‌ഘാടനം ചെയ്‌തു. എഫ്.എസ്.ഇ.ടി .ഒ ജില്ലാ പ്രസിഡന്റ് എം.ആര്‍ അനില്‍ കുമാര്‍, മേഖല സെക്രട്ടറി ജോബി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. തൊടുപുഴ ജില്ലാ വിദ്യാഭ്യാസ സമുച്ചയത്തില്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ.കെ പ്രസുഭകുമാര്‍ ഇടുക്കിയില്‍ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എസ് ജാഫര്‍ ഖാന്‍, കട്ടപ്പനയില്‍ സിവില്‍ സ്‌റ്റേഷനില്‍ ജില്ലാ സെക്രട്ടറി ടി.ജി രാജീവ്,
കട്ടപ്പന ജി.എസ്.ടി കോംപ്ലക്‌സില്‍ യൂണിയന്‍ ജില്ലാ ട്രഷറര്‍ പി.എം റഫീഖ്, പീരുമേട് സിവില്‍ സ്‌റ്റേഷനില്‍ കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിയംഗം എന്‍.സി ശങ്കിലി, കുമളിയില്‍ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മാടസ്വാമി, അടിമാലിയില്‍ യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.എ ജയകുമാര്‍, ദേവികുളത്ത് യൂണിയന്‍ ജില്ലാ കമ്മിറ്റിയംഗം കെ. ശിവാനന്ദന്‍ എന്നിവര്‍ ഉദ്‌ഘാടനം ചെയ്‌തു.