-->
പീരുമേട്: ഗിന്നസ് ജേതാവായ സുനിലിനെ തേടി രണ്ടാം ഗിന്നസും എത്തി. പീരുമേട് സ്വദേശിയായ സുനില്‍ ഇക്കുറി ഏറ്റവും കൂടുതല്‍ പേപ്പര്‍ കപ്പുകള്‍ ശേഖരിച്ചാണ് റിക്കാര്‍ഡ് നേടിയത്. 2021 ഓഗസ്‌റ്റ് നാലിന് ന്യൂയോര്‍ക്കിലെ വുഡില്‍ റാഫേല്‍ ലെവിന്‍ നേടിയ 800 കപ്പുകള്‍ എന്ന റിക്കാര്‍ഡാണ് 858 കപ്പുകളായി സുനില്‍ തിരുത്തിയത്. ഈ ശേഖരത്തില്‍ 50 മില്ലി മുതല്‍ 300 എം.എല്‍ വരെയുള്ള വിവിധതരം പേപ്പര്‍ കപ്പുകള്‍ ഉള്‍പ്പെടുന്നു. കേള്‍ക്കുമ്പോള്‍ നിസാരമെന്ന് തോന്നുമെങ്കിലും ഗി ന്നസിന്റെ നിയമാവലികള്‍ കഠിനമാണന്ന് സുനില്‍ പറഞ്ഞു.2025 ഡിസംബര്‍ ഒന്നിന് പീരുമേട് കലുങ്കുങ്കല്‍ റൂഫ്‌ടോപ്പില്‍ നടത്തിയ പ്രദര്‍ശത്തിന് കെ.കെ. ബോസ്, ഗി ന്നസ് ടിജോ വര്‍ഗീസ്, ഗിന്നസ് അശ്വിന്‍ വാഴുവേലില്‍, ഗിന്നസ് മാടസാമി, അനിഷ് സെബാസ്‌റ്റ്യന്‍ എന്നിവര്‍ നിരീക്ഷകരായിരുന്നു. 2012ല്‍ 5986 ഫോണ്‍ കാര്‍ഡുകള്‍ ശേഖരിച്ചാണ് ആദ്യം ഗിന്നസ് നേടിയത്. വാഴൂര്‍ സ്വദേശി ഏല്‍ബിന്‍ ജോസഫ് പേപ്പര്‍ കപ്പ് ശേഖരണത്തില്‍ തന്നെ സഹായിച്ചതെന്ന് സുനില്‍ പറഞ്ഞു.