-->
ചെറുതോണി: ഇടുക്കി ജില്ലാ പഞ്ചായത്തും സംസ്‌ഥാന യുവജനക്ഷേമബോര്‍ഡും സംയുക്‌തമായി സംഘടിപ്പിക്കുന്ന ഇടുക്കി ജില്ലാ കേരളോത്സവം 31, ഒന്ന് തീയതികളില്‍ കട്ടപ്പനയില്‍ വിവിധ വേദികളിലായി നടത്തും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്‌ഘാടനം നിര്‍വഹിക്കും. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ 31 ന് രാവിലെ ഒന്‍പതു മുതല്‍ സെന്റ് ജോര്‍ജ് എച്ച്.എസ്.എസ് ഗ്രൗണ്ടിലും, ക്രിക്കറ്റ് കട്ടപ്പന മുനിസിപ്പാലിറ്റി ഗ്രൗണ്ടിലും കബഡി മത്സരം കട്ടപ്പന മുനിസിപ്പാലിറ്റി ടൗണ്‍ ഹാളിലും ബാസ്‌കറ്റ് ബോള്‍ ഡോണ്‍ബോസ്‌കോ സ്‌കൂള്‍ കോര്‍ട്ടിലും കലാമത്സരങ്ങളും ചെസ്സ് 20. കിസ് മത്സരവും അന്നേദിവസം കട്ടപ്പന ഓശാനം ഇം?ീഷ് മീഡിയം സ്‌കൂളിലും നടത്തും. ഒന്നിന് വോളിബോള്‍ മത്സരങ്ങള്‍ രാവിലെ ഒന്‍പതു മുതല്‍ കട്ടപ്പന മുനിസിപ്പാലിറ്റി ഗ്രൗണ്ടിലും ഫുട്‌ബോള്‍ മത്സരം രാവിലെ 11 മുതല്‍ സെന്റ് ജോര്‍ജ് എച്ച്.എസ്.എസ് ഗ്രൗണ്ടിലും, വടംവലി മൂന്ന് മുതല്‍ മുനിസിപ്പാലിറ്റി ഗ്രൗണ്ടിലും ഷട്ടില്‍ ബാഡ്‌മിന്റണ്‍ മത്സരം യൂത്ത് യുണൈറ്റഡ് ക്ലബ് ഷട്ടില്‍ കോര്‍ട്ടിലും, പഞ്ചഗുസ്‌തി വൈകിട്ട് നാല് മുതല്‍ കട്ടപ്പന മിനി സ്‌റ്റേഡിയത്തിലും നൃത്ത ഇനങ്ങളും രചനാ മത്സരങ്ങളും അന്നേ ദിവസം രാവിലെ ഒന്‍പതു മുതല്‍ കട്ടപ്പന ഓശാനം ഇം?ീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തിലും നടത്തും. കട്ടപ്പന മിനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം മന്ത്രി റോഷി അഗസ്‌റ്റിന്‍ ഉത്‌ഘാടനം ചെയ്യും. തുടര്‍ന്ന് സമ്മാനദാനവും പ്രണവം മ്യൂസിക്‌സ് തരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.