Saturday, March 14, 2026 Last Updated 35 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 11.20 AM

കട്ടപ്പന ടൂറിസം ഹബ്ബിന്‌ 20 കോടി; ചെറുതോണിയില്‍ മിനി ഭക്ഷ്യപാര്‍ക്ക്‌

ഇടുക്കി: കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ പാതയായി മാറുന്നതാണ്‌ ബജറ്റില്‍ സാധ്യതാ പഠനത്തിനായി 10 കോടി അനുവദിച്ചിട്ടുള്ള കട്ടപ്പന- കമ്പം- തേനി പാത. വയനാട്‌ തുരങ്കപാതയുടെ മാതൃകയിലുള്ള ഈ പദ്ധതി ടപ്പിലാകുന്നതോടെ കേരളത്തില്‍ വയനാടിന്‌ ശേഷമുള്ള രണ്ടാമത്ത പ്രധാന തുരങ്കപാതയായി ഇതുമാറും. ഇതു സാധ്യമാകുന്നതോടു കൂടി മലയോര മേഖലയിലെ നിലവിലുള്ള റോഡില്‍ തിരക്ക്‌ നിയന്ത്രിക്കാന്‍ കഴിയും. വളവും തിരിവുമുള്ള അപകട സാധ്യത കൂടുതലുള്ള മേഖല ഒഴിവാക്കി യാത്ര ചെയ്യാനും സാധിക്കും. ശബരിമല ഉള്‍പ്പെടെയുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക്‌ തമിഴ്‌നാട്‌, ആന്ധ്ര, തെലുങ്കാന ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക്‌ സുഗമമായി എത്തിച്ചേരാനും വഴി തുറക്കുന്നതാണ്‌ നിര്‍ദിഷ്‌ട പാത.
ഇതുസംസ്‌ഥാനങ്ങളിലേക്കുമുള്ള ചരക്ക്‌ നീക്കത്തിനുള്ള ചെലവ്‌ കുറയ്‌ക്കാനും ഈ പാത ഉപകരിക്കും. ജില്ലയുടെ കാര്‍ഷിക- ആരോഗ്യ - ടൂറിസം രംഗത്തിന്‌ മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ പര്യാപ്‌തമാണ്‌ ബജറ്റ്‌. ഇടുക്കി മെഡിക്കല്‍ കോളജിന്റെ വികസനത്തിന്‌ തുക നീക്കി വച്ചത്‌ ജില്ലയുടെ ആരോഗ്യ രംഗത്ത്‌ വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക്‌ തുടക്കിടും. പ്രഖ്യാപിച്ച പദ്ധതികള്‍ക്ക്‌ പുറമേ കെട്ടിട, റോഡ്‌, പാലങ്ങള്‍ തുടങ്ങിയ മരാമത്ത്‌ പണികള്‍ക്കായി 80 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. ജില്ലയില്‍ ടൂറിസം രംഗത്തും വലിയ നേട്ടങ്ങള്‍ക്ക്‌ സാധ്യത തുറക്കുന്നതാണ്‌ ബജറ്റിലെ പ്രഖ്യാപനങ്ങള്‍. കട്ടപ്പനയെ ടൂറിസം ഹബ്ബാക്കി കല്യാണത്തണ്ട്‌- അഞ്ചുരുളി ടൂറിസം വികസനത്തിന്‌ 20 കോടി രൂപ അനുവദിച്ചിരിക്കുന്നത്‌ ടൂറിസം രംഗത്ത്‌ വലിയ കുതിപ്പു നല്‍കുന്നതാണ്‌. കട്ടപ്പന - കാഞ്ചിയാര്‍ ടൂറിസം പ്രോജക്‌ടിന്റെ ഭാഗമായുള്ള പദ്ധതിയില്‍ കല്യാണത്തണ്ട്‌ ഉമ്മിക്കുപ്പമല, പുളിയന്‍മല, കുന്തളംപാറ- മേട്ടുക്കുഴി, നരിയംപാറ, കല്ലുകുന്ന്‌, കാഞ്ചിയാര്‍ പഞ്ചായത്തിലെ അഞ്ചുരുളി പേഴുംകണ്ടം മുനമ്പ്‌ തുടങ്ങി കാല്‍വരി മൗണ്ട്‌ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാകും പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ബജറ്റില്‍ തുക അനുവദിച്ച
റോഡുകള്‍

ചെറുതോണി കെ.എസ്‌.ആര്‍.റ്റി.സി ഓഫീസ്‌ കോംപ്ലക്‌സ്, തോപ്രാംകുടി - മേലേചിന്നാര്‍ റോഡ്‌,

തടിയംപാട്‌ - കുതിരക്കല്ല്‌- മരിയാപുരം റോഡ്‌, ചേലച്ചുവട്‌ - പെരിയാര്‍ - മുരിക്കാശ്ശേരി റോഡ്‌, പതിനാറാംകണ്ടം - പ്രകാശ്‌ റോഡ്‌, തടിയംപാട്‌ - വിമലഗിരി - ശാന്തിഗ്രാം റോഡ്‌, തടിയംപാട്‌ - പള്ളിത്താഴം - ചെറുതോണി റോഡ്‌ (ബി.എം. ബി.സി) , കട്ടപ്പന ഗവ. കോളേജ്‌ ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ ഓഡിറ്റോറിയം നിര്‍മ്മാണം, ഉദയാസിറ്റി - ഗൗരിസിറ്റി - ആന്റോപുരം റോഡ്‌, നാരകക്കാനം - മരിയാപുരം റോഡ്‌ (ബി.എം. ബി.സി), മൂലമറ്റം - പുള്ളിക്കാനംറോഡ്‌ (ബി.എം.ബി.സി), മൂലമറ്റം-എ.കെ.ജി. പാലം - അപ്രോച്ച്‌ റോഡ്‌ സ്‌ഥലം ഏറ്റെടുക്കല്‍, പനംകുട്ടി പാലം, കട്ടപ്പന സിവില്‍സേ്‌റ്റഷന്‍ രണ്ടാം ഘട്ടം നിര്‍മാണം, കോളപ്ര - കാഞ്ഞാര്‍ ടൂറിസം പ്രോജക്‌ടും മൂലമറ്റം -നാടുകാണി കേബിള്‍കാര്‍ പദ്ധതിയും, ഇറിഗേഷന്‍ മ്യൂസിയം ഇടുക്കി, മുനിയറ-കരിമല-വട്ടക്കണ്ണിപാറ റോഡ്‌, പണിക്കന്‍കുടി-പൊന്മുടി-ബീനാമോള്‍ റോഡ്‌, കമ്പിളികണ്ടം-ചിന്നാര്‍ റോഡ്‌, പാറത്തോട്‌ വിപണി-ഇരുമലകപ്പ്‌ - ചെമ്പകപ്പാറ റോഡ്‌, വെള്ളത്തൂവല്‍ - കൊന്നത്തടി റോഡ്‌, വാഴത്തോപ്പ്‌ - മണിയാറന്‍കുടി റോഡ്‌, മുരിക്കാശ്ശേരി - മേലച്ചിന്നാര്‍ റോഡ്‌, കാല്‍വരിമൗണ്ട്‌ - തങ്കമണി റോഡ്‌, തള്ളക്കാനം

മങ്കുവ ചിന്നാര്‍ റോഡ്‌, മുരിക്കാശേരി മേലേചിന്നാര്‍ റോഡ്‌ (ബി.എം. ആന്റ്‌ ബി.സി), കട്ടപ്പന, കാഞ്ചിയാര്‍ ടൂറിസം പ്ര?ജക്‌ട് (കല്ല്യാണത്തണ്ട്‌ ഉമ്മിക്കുപ്പമല, പുളിയന്‍മല, കുന്തളംപാറ-മേട്ടുക്കുഴി, നരിയംപാറ, കല്ലുകുന്ന്‌, കാഞ്ചിയാര്‍ പഞ്ചായത്തിലെ അഞ്ചുരുളി മുനമ്പ്‌ തുടങ്ങിയ പ്രദേശങ്ങള്‍), കമ്പിളികണ്ടം - തിങ്കള്‍ക്കാട്‌ റോഡ്‌ (ബി.എം.ബി.സി), തോപ്രാംകുടി, മുരിക്കാശേരി ബൈപ്പാസുകള്‍, ഇടുക്കി മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍ (രണ്ടാംഘട്ടം) - കിഫ്‌ബി, കക്കാട്ടുകട - ജോണിക്കട റോഡ്‌, ലബ്ബക്കട-കാവടികവല റോഡ്‌, പാലക്കാപ്പടി-കടുപ്പില്‍പടി റോഡ്‌, ലബ്ബക്കട-മൂലേപ്പടി റോഡ്‌, കീഴക്കേ മാട്ടുക്കട്ട - കല്‍ത്തൊട്ടി റോഡ്‌, അയ്യപ്പന്‍കോവില്‍ പാലം, കീരിത്തോട്‌ - പഴയരിക്കണ്ടം റോഡ്‌ (ബി.എം.ബി.സി), മുരിക്കാശ്ശേരി - പെരിഞ്ചാംകുട്ടി റോഡ്‌ , പണിക്കന്‍കുടി - പെരിഞ്ചാംകുട്ടി റോഡ്‌ (ബി.എം.ബി.സി), ഇടുക്കി ആര്‍ച്ച്‌ഡാം പ്രതലമാക്കി ലേസര്‍ ഷോ, മൂലമറ്റം പവര്‍ഹൗസ്‌ മിനിയേച്ചര്‍, പാല്‍ക്കുളംമേട്‌ ടൂറിസം കേന്ദ്രത്തിന്റെ വികസനം, ചിന്നാര്‍ പദ്ധതിയോട്‌ ചേര്‍ന്നുള്ള ചപ്പാത്തിന്‌ പകരം പനംകുട്ടിയില്‍ പാലം.

Ads by Google
Advertisement
Friday 30 Jan 2026 11.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW