Saturday, March 14, 2026 Last Updated 37 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 11.20 AM

സഹകരണ പെന്‍ഷന്‍കാര്‍ അനിശ്‌ചിതകാല പ്രക്ഷോഭത്തിലേക്ക്‌

തൊടുപുഴ: വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ച്‌ കേരളാ കോ-ഓപ്പറേറ്റീവ്‌ സര്‍വീസ്‌ പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സഹകരണ പെന്‍ഷന്‍കാര്‍ അനിശ്‌ചിതകാല പ്രക്ഷോഭം ആരംഭിക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഫെബ്രുവരി 4 വരെ സമരപ്രചരണ വാഹന ജാഥകള്‍ നടക്കും. വടക്കന്‍ മേഖലാ ജാഥ സംസ്‌ഥാന ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാമകൃഷ്‌ണന്‍ ജാഥാ ക്യാപ്‌റ്റനായും എം. ഗോപാലകൃഷ്‌ണന്‍ വൈസ്‌ ക്യാപ്‌റ്റനായും കാസര്‍കോഡില്‍ നിന്ന്‌ ആരംഭിക്കും.
തെക്കന്‍ മേഖലാ ജാഥ സംസ്‌ഥാന പ്രസിഡന്റ്‌ എം. സുകുമാരന്‍ ജാഥാ ക്യാപ്‌റ്റനായും സംസ്‌ഥാന ട്രഷറര്‍ കെ.എം. തോമസ്‌ വൈസ്‌ ക്യാപ്‌റ്റനായും കോട്ടയത്തുനിന്ന്‌ ആരംഭിക്കും. കോട്ടയത്തുനിന്ന്‌ ആരംഭിക്കുന്ന ജാഥ ഇന്ന്‌ എറണാകുളം ജില്ലാ പര്യടനം പൂര്‍ത്തിയാക്കും. നാളെ രാവിലെ തൊടുപുഴ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ താലൂക്ക്‌ പ്രസിഡന്റ്‌ കെ.എം. ജോസ്‌ അധ്യക്ഷത വഹിക്കും. തൊടുപുഴ മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ ദീപക്‌ കെ. ഉദ്‌ഘാടനം ചെയ്യും. സ്വീകരണ ശേഷം അടിമാലി, നെടുങ്കണ്ടം, കട്ടപ്പന, വണ്ടിപ്പെരിയാറില്‍ സമാപിക്കും. ഫെബ്രുവരി 9 മുതല്‍ 17 വരെ സെക്രട്ടറിയേറ്റ്‌ നടയില്‍ റിലേ സത്യാഗ്രഹം ആരംഭിക്കും.
23 മുതല്‍ സെക്രട്ടറിയേറ്റ്‌ നടയില്‍ അനശ്‌ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്നും അവര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി.ജെ. ജെയിംസ്‌, സംസ്‌ഥാന കമ്മിറ്റിയംഗം കെ.കെ. ജോസഫ്‌, താലൂക്ക്‌ പ്രസിഡന്റ്‌ കെ.എം. ജോസ്‌, താലൂക്ക്‌ സെക്രട്ടറി എന്‍.കെ. ജനാര്‍ദ്ദനന്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 30 Jan 2026 11.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW