Saturday, March 14, 2026 Last Updated 37 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 11.20 AM

കഞ്ഞിക്കുഴി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കിടത്തിച്ചികിത്സ നിലച്ചിട്ട്‌ എട്ടുമാസം

ചെറുതോണി: ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിലുള്ള കഞ്ഞിക്കുഴി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികില്‍സ നിലച്ച്‌ എട്ടുമാസം കഴിഞ്ഞിട്ടും തുടര്‍ നടപടി സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധം.
സ്വകാര്യ ആശുപത്രികളെ സഹായിക്കാ നാണ്‌ ഇതെന്നും ആരോപണമുണ്ട്‌. ഇടുക്കിയുടെ ഗ്രാമീണ മേഖലയില്‍ ഏറ്റവുമധികം ജനങ്ങള്‍ ആശ്രയിക്കുന്ന ആശുപത്രിയാണ്‌ കഞ്ഞിക്കുഴി സാമൂഹ്യ ആരോഗ്യ കേന്ദ്രം.
2004 മുതല്‍ കിടത്തി ചികിത്സ ആരംഭിച്ച സാമൂഹ്യ ആരോഗ്യ കേന്ദ്രം നിരവധി പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെ അധിവസിക്കുന്ന കഞ്ഞിക്കുഴി പഞ്ചായത്തിന്റെ വിദൂര ഗ്രാമങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന്‌ സാധാരണക്കാര്‍ക്ക്‌ ഏക ആശ്രയമായിരുന്നു. പതിറ്റാണ്ടുകളോളം മെച്ചപ്പെട്ട സേവനം ലഭിച്ചിരുന്ന കഞ്ഞിക്കുഴി സി.എച്ച്‌.സി കോവിഡിനോടനുബന്ധിച്ച്‌ കിടത്തി ചികിത്സ നിര്‍ത്തലാക്കിയെങ്കിലും പിന്നീട്‌ പുനരാരംഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ എട്ടു മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരാഴ്‌ചത്തെ പരിശീലനത്തിന്‌ പോകണമെന്ന കാരണത്താല്‍ മെഡിക്കല്‍ ഓഫീസര്‍ കിടത്തി ചികിത്സ ഒഴിവാക്കി ഐ.പി വിഭാഗം പൂട്ടി പോയ ശേഷം പിന്നീട്‌ ഇതുവരേയും പുനരാരംഭിച്ചില്ല.
ആശുപത്രിയുടെ മേല്‍നോട്ട ചുമതലയുള്ള ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്തിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാവുന്നില്ലെന്നാണ്‌ പരാതി. നിലവില്‍ കഞ്ഞിക്കുഴി സാമൂഹികരോഗ്യ കേന്ദ്രത്തില്‍ നാല്‌ ഡോക്‌ടര്‍മാരും അനുബന്ധ ജീവനക്കാരുമുണ്ട്‌.
എന്നാല്‍ ഉച്ചയ്‌ക്കുശേഷം ഒരു ഡോക്‌ടര്‍ മാത്രമാണ്‌ ഉണ്ടാവുക. ഇതുമൂലം രോഗികള്‍ക്ക്‌ കാര്യമായ ചികിത്സ ലഭിക്കുന്നില്ലെന്നാണ്‌ ആക്ഷേപം. വൈകിട്ട്‌ ആറുവരെ ഒ.പി. ഉണ്ടാകുമെന്ന്‌ പറയുമ്പോഴും പല ദിവസങ്ങളിലും വേണ്ടത്ര സേവനം ലഭിക്കുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. കഞ്ഞിക്കുഴി സി.എച്ച്‌ സി യില്‍ അടിയന്തരമായി കിടത്തി ചികിത്സ ആരംഭിക്കുന്നതിനാവശ്യമായ ഇടപെടല്‍ ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്തില്‍ നിന്നും ഉണ്ടാവണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Friday 30 Jan 2026 11.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW