Sunday, March 15, 2026 Last Updated 11 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 11.20 AM

കടല്‍പായല്‍ ഉല്‍പാദനം മൂന്നിരട്ടി വര്‍ധിച്ചു: കേന്ദ്ര മന്ത്രി ജോര്‍ജ്‌ കുര്യന്‍

uploads/news/2026/01/823143/1.jpg

കൊച്ചി: രാജ്യത്തെ കടല്‍പായല്‍ ഉല്‍പാദനം കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഏകദേശം മൂന്നിരട്ടിയായി വര്‍ധിച്ചെന്ന്‌ കേന്ദ്ര ഫിഷറീസ്‌ സഹമന്ത്രി ജോര്‍ജ്‌ കുര്യന്‍.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്‌ഥാപനത്തില്‍ (സി.എം.എഫ്‌.ആര്‍.ഐ.) ആരംഭിച്ച ഏഴാമത്‌ ഇന്ത്യ ഇന്‍ര്‍നാഷണല്‍ കടല്‍പായല്‍ ഉച്ചകോടിയും പ്രദര്‍ശനവും ഓണ്‍ലൈനില്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2015ല്‍ 18,890 ടണ്ണായിരുന്നത്‌ 2024ല്‍ 74083 ടണ്ണായി വര്‍ധിച്ചു. കടല്‍പായല്‍ കൃഷിയും അനുബന്ധ വ്യവസായങ്ങളും വന്‍തോതില്‍ വിപുലീകരിക്കുന്നതിനുള്ള നടപടികളുണ്ടാകും. തീരദേശ വികസനത്തിലും സുസ്‌ഥിര ഉപജീവന മാര്‍ഗങ്ങളിലും കടല്‍പായല്‍ കൃഷി നിര്‍ണായക പങ്ക്‌ വഹിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. നാഷണല്‍ ഫിഷറീസ്‌ ഡെവലപ്‌മെന്റ്‌ ബോര്‍ഡ്‌ (എന്‍.എഫ്‌.ഡി.ബി.) ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഡോ. ബി.കെ. ബെഹറ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്, സിഎംഎഫ്‌ആര്‍ഐ, സെന്‍ട്രല്‍ സാള്‍ട്ട്‌ മറൈന്‍ കെമിക്കല്‍സ്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ എന്നിവര്‍ സംയുക്‌തമായാണ്‌ രണ്ടു ദിവസത്തെ എക്‌്സ്‌പോയും ഉച്ചകോടിയും സംഘടിപ്പിക്കുന്നത്‌. ഡോ.ജെ.കെ. ജെന, സാഗര്‍ മെഹ്‌റ, ഡോ ഷൈന്‍ കുമാര്‍ സി എസ്‌, ഡോ കണ്ണന്‍ ശ്രീനിവാസന്‍, ഡോ ഗ്രിന്‍സണ്‍ ജോര്‍ജ്‌, ഡോ ജോര്‍ജ്‌ നൈനാന്‍, ഡോ പ്രദീപ്‌ കുമാര്‍ ശര്‍മ, വിനയ്‌ ജെയിംസം കൈനാടി, ഡോ ബി ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Friday 30 Jan 2026 11.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW